കണ്ണൂര്‍: ദൂരപരിധി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പും തീരദേശ പൊലിസും ചേര്‍ന്ന് പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയിലെ രണ്ട് ഫിഷിംഗ് ബോട്ടുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ബോട്ടുകള്‍ അഴീക്കല്‍ തീരദേശ പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിര്‍ത്തി ലംഘിച്ച് മീന്‍പിടുത്തം നടത്തുന്നതിനെതിരെ അടുത്ത കാലത്തായി തീരദേശ പൊലിസും ഫിഷറീസ് വകുപ്പും കര്‍ശനമായ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസവും ഇതേ രീതിയില്‍ അതിര്‍ത്തിലംഘനം നടത്തിയ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: