കട്ടപ്പന: കട്ടപ്പനയിലെ പൊതുമാര്‍ക്കറ്റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാര്‍ക്കറ്റില്‍ നടക്കുന്ന രണ്ടാം ഘട്ട റൂഫിംഗ് വര്‍ക്കുകള്‍ ശുദ്ധ തട്ടിപ്പാണെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നു. 200 അടി നീളത്തിലും, 20 അടി വീതിയിലുമാണ് മാര്‍ക്കറ്റ് റൂഫ് ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റില്‍ ഒരുഭാഗത്ത് സ്വാകാര്യ വ്യക്തികളുടെ കടകളും, മറു ഭാഗത്ത് പഞ്ചായത്തു വക കെട്ടിടങ്ങളുമാണ് ഉള്ളത്. എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുഴുവനും സ്വകാര്യ വ്യക്തികളുടെ കടകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 10 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് രണ്ടാം ഘട്ടതത്ില് മാര്‍ക്കറ്റില്‍ റൂഫിംഗ് നടത്തിയിരിക്കുന്നത് ഇതില്‍ 5 ലക്ഷം രൂപ 19 കടക്കാരില്‍ നിന്നും നിര്‍ബന്ധിതമായി പിരിച്ചുകൊണ്ടാണ് നിര്‍മ്മാണം പുര്ത്തികരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ കണക്ക് ബോധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. റൂഫില്‍ പതിക്കുന്ന വെള്ളം മാറ്റി വിടാനുള്ള യാതൊരു പണികളും ഇതുവരെ ചെയ്തിട്ടില്ല.വെള്ളം മുഴുവനും സമീപത്തെ പച്ചക്കറി കടകളിലേക്കും തൊട്ടു താഴത്തെ മീന്‍മാര്‍ക്കറ്റിലേക്കും ഒഴുകി അഴുക്കുചാലുകള്‍ രൂപപെട്ടിരിക്കുകയാണ.് എംഎല്‍എ റോഷി ആഗസ്റ്റിനാണ് ഇത് ഉദ്ഘാടനം ചെയ്തത് ഉദ്ഘാടന മാമാങ്കം നടത്തുന്നതിനായി കടക്കാരില്‍ നിന്നും 500 രൂപ മുതല്‍ നിര്‍ബന്ധിത പിരിവും ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചായത്തുമായി ഒരു ഏറ്റുമുട്ടല്‍ വേണ്ട എന്ന നിലപാടിലാണ് വ്യാപാരികള്‍. എന്നാല്‍ ലക്ഷക്കണക്കിന് രൂപ പഞ്ചായത്തിലേക്ക് ടോള്‍ നല്കുന്ന ഈ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരികള്‍ കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്തിരുന്നാണ് വ്യാപാരം നടത്തുന്നത്. ഇത് കാണാന്‍ ആരും തയാറാകുന്നില്ല എന്നാണ് ഇവരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: