കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ക്ലോക്ക് ടവര്‍ തകര്‍ന്നു.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലാണ് ക്ലോക്ക് ടവര്‍ തകര്‍ന്നത്. പുലര്‍ച്ചെ രണ്ടരമണിയോടെയാണ് മൂന്ന് വശങ്ങളിലായി സ്ഥാപിച്ച ക്ലോക്കുകള്‍ തകര്‍ന്നത്. ടവറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ടവര്‍ ഇടിഞ്ഞ് വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ സതേണ്‍ റെയില്‍വെ എഞ്ചിനീയറിംഗ് വിഭാഗമെത്തി പ്രവേശന കവാടം വഴിയുള്ള യാത്ര വടംകെട്ടി തടയുകയും പകരം സംവിധാനമേര്പ്പെടുത്തുകുയം ചെയ്തു. വിണ്ടുകീറി നിലംപൊത്താറായ ടവര്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തി തുടരുകയാണ്. പതിനൊന്ന് വര്‍ഷം മുമ്പാണ് പ്രവേശന കവാടത്തില്‍ ക്ലോക്ക് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: