ചെറുവത്തൂര്‍: ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിച്ച സംഭവത്തിന് പിന്നില്‍ നാല് അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പോലീസ് ഉറപ്പിച്ചു. ആറു കടമുറികള്‍ അടങ്ങുന്ന കെട്ടിടത്തിന്റെ താഴത്തെ നില മഞ്ചേശ്വരത്തെ ഇസ്മായിലെന്നയാളാണ് വാടകയ്ക്ക് വാങ്ങിയത്.
മൂന്നു മാസം മുമ്പായിരുന്നു ഇതിന്റെ എഗ്രിമെന്റ് നടന്നത്. ഇയാളുടെ ഭാര്യയുടെതാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡും മറ്റും നല്‍കിയാണ് എഗ്രിമെന്റ് ഉണ്ടാക്കിയത്. പോലീസിന്റെ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവിടെ ഫാന്‍സി കടയും ചെരുപ്പ് കടയും ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ഇതില്‍ രണ്ട് ഷട്ടറിട്ട കട മറ്റൊരാള്‍ക്ക് കാര്‍ബോര്‍ഡ് അടിച്ച് വേര്‍തിരിച്ച് നല്‍കിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ ഒരു ടാബിളും ടാബിളിന് മുകളില്‍ പ്ലാസ്റ്റിക് കസേരയും വെച്ച് മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബ് തുരന്ന് അതിലൂടെയാണ് കവര്‍ച്ചക്കാര്‍ ബാങ്ക് ലോക്കറുള്ള മുറിയിലെത്തിയത്. ഇവിടെ മൂന്ന് ലോക്കറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ലോക്കര്‍ കവര്‍ച്ചക്കാര്‍ തകര്‍ത്തിരുന്നു. മറ്റൊരു ലോക്കര്‍ പൂട്ടാന്‍ മറന്നുപോയത് മൂലം കവര്‍ച്ചക്കാര്‍ക്ക് കുത്തിത്തുറക്കേണ്ടി വന്നില്ലെന്നാണ് കരുതപ്പെടുന്നത്. മറ്റൊരു ലോക്കര്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു ഷെല്‍ഫിലാണ് 2.95 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. ഇതും മോഷ്ടാക്കള്‍ കവര്‍ന്നു.
കവര്‍ച്ച നടന്ന ബാങ്കില്‍ പ്രവര്‍ത്തി സമയങ്ങളില്‍ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരന്റെ സേവനമുള്ളത്. അവധി ദിവസങ്ങളിലും മറ്റും സെക്യൂരിറ്റി ജീവനക്കാരന് ഡ്യൂട്ടിയില്ല. മൂന്നു മാസത്തോളമായി നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ ബാങ്കിന്റെ താഴത്തെ നിലയില്‍ കട ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തികളില്‍ ഏര്‍പെട്ടുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: