ഇടുക്കി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുളപ്പുറം -കൂട്ടക്കല്ല് പ്രദേശത്തെ 40 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു. വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് നിര്‍വഹിച്ചു. 80 വര്‍ഷങ്ങളായി ഇരുട്ടില്‍ തള്ളി നീക്കിയ പ്രദേശവാസികള്‍ക്ക് വലിയ ആശ്വസം പകര്‍ന്നാണ് കരിമണ്ണൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എംഎല് എ ഫണ്ടില്‍ നിന്ന് 9 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 4.30 ലക്ഷം രൂപയും മുടക്കി പദ്ധതി പൂര്‍ത്തിയാക്കിയത്. കുടിയേറ്റ കര്‍ഷകരുടെ പ്രദേശമായ കുട്ടക്കല്ല് വനപ്രദേശമായതിനാല്‍ കാലമിത്രയും വൈദ്യുതീകരണത്തിന് വലിയ തടസ്സങ്ങളാണ് നേരിട്ടിരുന്നത്. പ്രാചീനമായ മണ്ണെണ വിളക്കുകളും റാന്തല്‍ വിളക്കുകളുമായിരുന്നു ഇവരുടെ ഏക ആശ്രയം . പലപ്പോഴായി വഴിയോരങ്ങളില്‍ സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. പഞ്ചായത്തിന്റെ സഹകരണത്തോടെ പലവട്ടം വൈദ്യുതീകരണം നടത്താന്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം പദ്ധതി നീണ്ടു പോകുകയായിരുന്നു. പ്രദേശത്ത് 40 ഏക്കറോളം വരുന്ന വനം പ്രദേശങ്ങളിലൂടെയാണ് വൈദ്യതീകരണം നടത്താനായി പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മുളപ്പുറം -കാരംക്കോട് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ 65,000 രൂപ മുടക്കി ഏഴ് കുടുംബങ്ങളിലും വൈദ്യുതീകരണം നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: