മറയൂര്‍: പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറുപതുകാരന് പിടിയില്‍. ആലയ്ക്കാപ്പെട്ടി രാജീവ്ഗാന്ധി കോളനി സ്വദേശി മോസസിനെയാണ് മറയൂര്‍ എസ്.ഐ ഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പത്തും പതിനൊന്നും വയസായ കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി മുങ്ങി നടക്കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് സംഭവങ്ങളിലായി രണ്ട് കേസാണ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: