തൊടുപുഴ : ക്യാന്‍സര്‍ ബാധിതനായ കുടയത്തൂര്‍ താഴത്തുനെല്ലിക്കുന്നേല് സാജന് ശേഖര്‍ (43)ചികിത്സ സഹായം തേടുന്നു. മജ്ജയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് രണ്ട് വര്‍ഷത്തോളമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്. ഇതിനോടകം റേഡിയേഷനും 40 കീമോ തെറാപ്പിയും നടത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ മജ്ജ മാറ്റിവയ്ക്കുന്നതിന് 5 ലക്ഷം രൂപ ചെലവ് വരുന്ന ഒരു ഓപ്പറേഷന് വേണമെന്ന് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെത്തുതൊഴിലാളിയായിരുന്ന സാജന് രോഗം ബാധിച്ചതോടെ ജോലി ചെയ്യുവാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ്. ഇതുവരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാരിന്റെ കാരുണ്യ ബനവലന്റ് സ്കീമില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച സഹായം കൊണ്ടാണ് നടന്നുവന്നത്. മൂന്നു സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമാണ് സാജന് സ്വന്തമായി ഉള്ളത്. പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് കുട്ടികളും രോഗിയായ ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ കഷ്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിന് കുടയത്തൂര്‍ സഹ്യാദ്രി റസിഡന്റ്സ് അസോസിയേഷന് മുന്‍കൈയ്യെടുത്ത് സഹായനിധി രൂപീകരിച്ചിട്ടുണ്ട്. കോര്പ്പറേഷന് ബാങ്കിന്റെ കുടയത്തൂര്‍ ശാഖയില്‍ സാജന് ശേഖറിന്റെ പേരില്‍ 184 400 101 002 651 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ സഹായനിധിയിലേക്ക് സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: