മറയൂര്‍ : മറയൂര്‍ കാരിയൂര് ചന്ദന റിസര്‍വോയറില്‍ ചന്ദന മോഷണ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തി. ഇവിടെ ഒളിച്ച് താമസിച്ചിരുന്ന മൂന്നു യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കാരയൂര്‍ ചന്ദന റിസര്‍വോയറിന് മുകളിലുള്ള ഗ്രാന്റിസ് തോട്ടത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഇവിടെ നിന്നും 5 വാള്, 2 വാക്കത്തി, സോളാര്‍ പാനല്‍, ബാറ്ററി ഇന്‍ഡക്ടര്‍ തുടങ്ങിയവ കണ്ടെടുത്തു. കഴിഞ്ഞ ദിവസം കുണ്ടക്കാട് മേഖലകളില്‍ നടന്ന ചന്ദന മോഷണം അന്വേഷിക്കുന്നതിനിടെയാണ് വനപാലകര്‍ ഒളിസങ്കേതം കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വനപാലകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: