വാഗമണ്‍ : പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഏലപ്പാറ ഉപ്പുകുളം ടീ എസ്റ്റേറ്റിലെ അരുള്‍ രാജ് (കാന്തന് – 35) ആണ് പിടിയിലായത്. സമീപവാസിയായ യുവതിയെ രണ്ട് വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്കി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അസ്വാഭാവികമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ മാതാവ് കണ്ടെത്തിയതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. വാഗമണ്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടി കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: