വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ സ്ഥലത്ത് അസംപ്ഷന്‍ പള്ളി അധികൃതര്‍ കൊടിമരം നാട്ടിയത് വിവാദമായി. ഇന്നലെ ഉച്ചതിരിഞ്ഞാണ് പള്ളിക്കാര് വിവാദമായ സ്ഥലത്ത് കൊടിമരം സ്ഥാപിച്ചത്. മൂന്ന് മാസം മുന്‍പ് അനധികൃതമായി കുരിശുപള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ സ്ഥലത്താണ് ഇപ്പോള്‍ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ചിരുന്ന കുരിശുപള്ളി പൊളിച്ച് നീക്കിയിരുന്നു. പിന്നീട് മറ്റൊരുഭാഗത്തെ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ്പള്ളി പണിയാന്‍ നീക്കം നടത്തിയപ്പോഴാണ് ഹിന്ദുഐക്യവേദി കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കുരിശുപള്ളി നിര്‍മ്മാണത്തിന് സ്്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇതോടെ പാലം നിര്‍മ്മാണം പള്ളിക്കാര് തടഞ്ഞു. പീരുമേട് എംഎല്‍എയാണ് പള്ളിക്കാര്ക്കൊപ്പം നിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് എന്ന ആക്ഷേപം ശക്തമാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സഭയുടെ നിലപാടിനെതിരെ വണ്ടിപ്പെരിയാറ്റില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: