പരപ്പ: അധികൃതരുടെ അനാസ്ഥ മൂലം ട്രാന്‍സ്ഫോര്‍മര്‍ അപകടാവസ്ഥയില്‍. രാജപുരം വൈദ്യുതി സെക്ഷന്റെ കീഴില്‍ കോളിയാറുള്ള ട്രാന്‍സ്ഫോര്‍മര്‍ ആണ് അപകടാവസ്ഥയില്‍ ആയിട്ടുള്ളത്. കേബിളുകളും മറ്റും ഉരുകി ഒലിച്ച് സുരക്ഷാ കമ്പി വേലി തൊട്ടാല്‍ പോലും വൈദ്യുതാഘാതം ഏല്ക്കുന്ന സ്ഥിതിയാണ്. ഫ്യൂസ് കാരിയറും സ്റ്റാന്റും മറ്റും നിലം പൊത്താറായി ഇരിക്കുന്നു. പലപ്പോഴു ഫ്യൂസ് പോയാല്‍ നാട്ടുകാരോട് തന്നെ ശരിയാക്കാനാണ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ മറുപടി. വൈദ്യുതി പുനസ്ഥാപിച്ച് കിട്ടേണ്ടത് ഉപഭോക്താക്കളുടെ ആവശ്യമായതിനാല്‍ മഴയത്തായാല് പോലും ഇവര്‍ തന്നെ ജീവന് പണയ വെച്ച് മുന്നിട്ടിറങ്ങുന്നു. രാജപുരത്തുള്ള സെക്ഷന്‍ ഓഫീസ് കിലോമീറ്റര്‍ ദൂരത്തായതിനാല്‍ ജിവനക്കാര്‍ എത്തിപ്പെടാനും ചിലപ്പോള്‍ ദിവസങ്ങളെടുക്കുന്നു. ജീവനക്കാരുടെ കുറവ് കാരണമായി പറയുന്നു. ഫീസ് കെട്ടാന്‍ കിലോമീറ്ററുകള്‍ ഓടിയെത്തേണ്ടെ എന്നാണ് ഇവരുടെ ചോദ്യം. ജീവനക്കാരുടെ കുറവ് പറഞ്ഞു പലപ്പോഴും പരാതി അറിയിക്കുന്നവരോടു തന്നെ ഫ്യൂസ് കെട്ടാന്‍ പറയുന്ന ഓഫീസിന്റെ കീഴിലാണ് ഈ കൃത്യ വിലോപം. ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഉപഭോക്താക്കള്‍ ഏറെയുള്ള രാജപുരം സെക്ഷന്‍ ഓഫീസ് വിഭജിച്ച് പരപ്പ ആസ്ഥാനമായി മറ്റൊരു ഓഫീസ് അനിവദിക്കണമെന്ന നട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാജപുരത്ത് വൈദ്യുതി ചാര്‍ജ് അടക്കാനെത്തണമെങ്കില് ഇവര്‍ക്ക് ഒരു ദിവസത്തെ ജോലിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: