ശിവാകൈലാസ്
തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ പുതുക്കിയ മീറ്റര്‍ നിരക്ക് ഏകീകരണം നടപ്പിലാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് കഴിഞ്ഞില്ല. പുതിയ നിരക്ക് മീറ്ററില്‍ മുദ്രണം ചെയ്യാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിട്ടും ഭൂരിഭാഗം ഓട്ടോറിക്ഷകളിലും പഴയനിരക്ക് മാറ്റിനല്‍കാന്‍ സാധിച്ചിട്ടില്ല. ലീഗല്‍ മെട്രോളജി വകുപ്പും പോലീസും സംയുക്തമായി നടത്തേണ്ട പരിശോധനയും മുടങ്ങിയതോടെ ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ അമിത നിരക്ക് നല്‍കേണ്ട അവസ്ഥയിലാണ്.
പുതുക്കിയ നിരക്കനുസരിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം സവാരിനടത്തുന്നതിന് 20 രൂപയാണ് മിനിമം ചാര്‍ജ്ജ്. എന്നാല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ഓട്ടോറിക്ഷകളിലും പഴയ നിരക്കായ 15 രൂപയാണ് ക്രമീകരിച്ചിരിക്കുന്നത്. പഴയ നിരക്കനുസരിച്ച് സഞ്ചരിക്കാവുന്ന ദൂരപരിധി 1.25 കിലോമീറ്ററാണ്. മീറ്ററില്‍ പുതിയനിരക്ക് ക്രമീകരിക്കാത്തതിനാല്‍ െ്രെഡവര്‍മാര്‍ യാത്രക്കാരില്‍ നിന്ന് അമിത കൂലിയാണ് ഈടാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് കൃത്യമായ നിരക്ക് അറിയാതെ െ്രെഡവര്‍മാര്‍ ചോദിക്കുന്ന കൂലി നല്‍കേണ്ടി വരുന്നത്. തര്‍ക്കിക്കുന്ന യാത്രക്കാരോട് ഇത് പഴയ മീറ്ററാണെന്നും പുതിയ നിരക്കനുസരിച്ച് കൂലി ഇതാണെന്നും വിശ്വസിപ്പിച്ച് ഡ്രൈവര്‍മാര്‍ തടിതപ്പുന്നു.
കഴഞ്ഞമാസം സംസ്ഥാനത്താകമാനം അതതു സിറ്റി പോലീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നിരക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് യോഗം നടന്നിരുന്നു. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, തൊഴിലാളി യൂണിയന് നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. ഈ യോഗത്തില്‍ നിരക്ക് ഏകീകരണത്തിന് ഒരുമാസത്തെ സമയം കൂടി അനുവദിച്ചിരുന്നു. ആ സമയമാണ് നാലു ദിവസം മുമ്പ് അവസാനിച്ചത്.
ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് നിരക്ക് ഏകീകരണത്തിന് തടസ്സമായതെന്ന് ഓട്ടോതൊഴിലാളികള്‍ പറയുന്നു. ഒരു ജില്ലയില്‍ ആകെയുള്ള മൂന്നോനാലോ മീറ്റര്‍ സീലിംഗ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ കാത്തുകിടന്നാല്‍ മീറ്റര്‍ മുദ്രണം നടത്തി കിട്ടുന്നത് ആയിരത്തില്‍ താഴെ ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ്. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് മീറ്റര്‍ മുദ്രണം നടക്കുന്നത്.
നിരക്ക് മുദ്രണം നടത്താത്ത ഓട്ടോകളില്‍ പുതുക്കിയ നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് അച്ചടിച്ച് നല്‍കിയിരുന്നു. ഇവ യാത്രക്കാര്‍ കാണുന്നരീതിയില്‍ ഓട്ടോയില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മിക്ക ഓട്ടോക്കാരും ഇത് പാലിച്ചിട്ടില്ല. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താന്‍ പോലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തുന്നുമില്ല. എന്നാല്‍ ഓണത്തോടനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങളില്‍ അളവുതൂക്കത്തില്‍ ക്രമക്കേടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേകപരിശോധന നടക്കുന്നതിനാല്‍ സമയമില്ലെന്നാണ് ലീഗല്മെട്രോളജിക്കാരുടെ വിശദീകരണം. പെര്‍മിറ്റ് പുതുക്കാനെത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് നിരക്ക് ഏകീകരണം നടത്തിയിട്ടില്ലെങ്കില്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്നതാണ് ഇപ്പോ ള്‍ നടക്കുന്ന ഏകനടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: