എവിടേയ്ക്കോടിപ്പോയി
എന്നുടെ തോഴനാം കാലവര്‍ഷം.
പെയ്തുവരാനായി ഒട്ടും-
അമാന്തം വരുത്തല്ലേ…
പച്ചയാം ഉടുപ്പിട്ട്
എന്റെ പൂച്ചെടികള്‍ക്ക്
നീരും നനയും നല്കാന്
മറ്റാരുണ്ടീ ഉലകത്തില്‍
ആരേയും കാണാതെന്നില്-
തോരാതെ വര്‍ഷിക്കാനും,
പാടിയും താളവും കൊട്ടി
പതിയെ നീ വന്നീടണേ
തിങ്കളെന് മാനത്തായി
ചിരിതൂകി നിന്നീടാതെ
കാര്‍മേഘം വന്നിട്ടതു
മായ്ക്കേണം ഉടനേ തന്നെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: