ചാലക്കുടി: അഴിമതി,ഒത്ത് തീര്‍പ്പ് രാഷ്ട്രീയം,വികസനം എന്നീയാവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്എ.നാഗേഷ് നയിക്കുന്ന രാഷ്ട്രീയ വിശദീകരണ ജാഥക്ക് ചാലക്കുടി മണ്ഡലത്തില്‍ സ്വീകരണമൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി അറിയിച്ചു.മെയ് എട്ടിനാണ് ജാഥ ചാലക്കുടി മണ്ഡലത്തില്‍ എത്തുന്നത്.കാടുകുറ്റി പഞ്ചായത്തിലെ വാളൂരില്‍ നിന്ന് സ്വീകരിച്ച് അന്നനാട്,കൊരട്ടി ജംഗ്ഷന്,മേലൂര്‍ ജംഗ്ഷന്,കുററിച്ചിറ ജംഗ്ഷന്,പോട്ട അലവിസെന്റര്‍,കൊടകര ജംഗ്ഷന്,എന്നി 6 കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍ക്കുക.
100 കണക്കിന് ഇരുചക്രവാഹനങ്ങള്‍ ജാഥയെ അകമ്പടി സേവിക്കുന്നതാണ്.ജില്ലാ ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു.ബിജെപി നേതാക്കളായ കെ.പി. ജോര്‍ജ്ജ്,കെ.ജി.സുന്ദരന്‍,പി. എസ്.ശ്രീരാമന്,ടി.പി.സെബാസ്റ്റ്യന്‍,കെ.എ.സുരേഷ്, ടി.കെ.സുനില്‍,ടി.വ.പ്രജിത്, അഡ്വ.സുധീര്‍ബേബി,വിസന്റ് വില്സന്,കെ.സി.ശ്രീജീത്,എന്‍. കെ.നാരായണന്,എന്‍.കെ.മണി,പി.എസ്.സൂമേഷ്,രാധാവേലായുധന് തുയങ്ങിയവര്‍ സംസാരിച്ചു.
ജാഥക്ക് കോടശ്ശേരി പഞ്ചായത്തില്‍ എട്ടിന് ഉച്ചക്ക് ഒരുമണിക്ക് സ്വീകരണം നല്കൂവാന് തീരുമാനിച്ചു.സ്വാഗതസംഘ യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.സജീവന് അമ്പാടത്ത് മുഖ്യപ്രഭാഷണം നടത്തി.സുകു പാപ്പാരി (ചെയര്മാന്),ഗിരീഷ്കൂറ്റിച്ചിറ (ജനറല്‍ കണ്‍വീനര്‍),വിവിധ കണ്വീനര്മാരിയി എ.എസ്.പ്രസാദ്,ബിജേഷ് കെ.യു,ദിനേശന് എന്‍.കെ.നാരായണന്,എന്‍.വി.ഗിരീഷ്,എന്നിവര്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.
കൊടുങ്ങല്ലൂര്‍: രാഷ്ട്രീയ വിശദീകരണയാത്രക്ക് എറിയാട് പേബസാര്‍ സെന്ററില്‍ സ്വീകരണം നല്‍കും. മെയ് 7ന് വൈകീട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് യോഗം തീരുമാനിച്ചു. എ.ആര്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഷിജു വാഴപ്പുള്ളി, സെല്വന് മണക്കാട്ടുപടി, വിനില്‍, റിന്‍സ് റോബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: