ആലപ്പുഴ: ജില്ലയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നടപടി പ്രതിസന്ധിയില്‍. ബൂത്തുതല ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി കുറച്ചതാണ് പ്രധാനപ്രശ്നമായി പറയപ്പെടുന്നത്. ജില്ലയില്‍ ഓരോ ബൂത്തിലും ഒരു ബിഎല്‍ഒയെ വീതമാണ് വോട്ടര്‍ പട്ടിക പുതുക്കലിന് നിയോഗിച്ചിരിക്കുന്നത്. ഓരോ ബൂത്തിന് കീഴിലും ശരാശരി 200 മുതല്‍ 250 വരെ വീടുകള്‍ വീതമാണുള്ളത്.
നാലുദിവസംകൊണ്ട് ജോലി പൂര്‍ത്തിയാക്കാനാണ് ഇലക്ഷന് വിഭാഗത്തില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് ജീവനക്കാര്‍ പറയുന്നു. മേയ് അഞ്ചുവരെയുള്ള കാലയളവിനിടെ നാലുദിവസം ഡ്യൂട്ടി ചെയ്യാനാണ് ബിഎല്‍ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇരുനൂറിലേറെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുടെ കളര്ചിത്രമുള്പ്പെടെ ശേഖരിക്കാന്‍ സമയം അപര്യാപ്തമാണെന്നാണ് ബിഎല്‍ഒമാര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് സ്ലിപ്പ് വിതരണത്തിന് നാലുദിവസമാണ് അനുവദിച്ചിരുന്നത്.എന്നാല്‍ ഏറെ ബുദ്ധിമുട്ടുള്ള വോട്ടര്‍പട്ടിക പുതുക്കലിന് കുറഞ്ഞത് എട്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബൂത്തുതല ഏജന്റുമാരുടെ സഹായംകൂടി ലഭ്യമാക്കിയാല്‍ യഥാസമയം പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. അതിനിടെ വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ്അനുവദിക്കണമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്നും ആവശ്യമുയരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഓണറേറിയമായി ഏഴായിരത്തി ഇരുന്നൂറ് രൂപയാണ് ഓരോരുത്തര്‍ക്കും വിതരണം ചെയ്യാനുള്ളത്. ഇത്തവണ വോട്ടര്‍പട്ടിക പുതുക്കലിന് നിയോഗിക്കപ്പെട്ടവര്‍ക്ക് മുന്‍കൂറായി അഞ്ഞൂറു രൂപ മാത്രമാണ് നല്‍കിയിട്ടുളളത്. കൂടാതെ പുതിയ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണവും ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ നടത്തണം. വോട്ടേഴ്സ് ദിനമായിരുന്ന ജനുവരി 25ന് വിതരണം ചെയ്യേണ്ടിയിരുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ രണ്ടരമാസത്തിനുശേഷമാണ് ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: