ആലപ്പുഴ: ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്മ്മാണനവീകരണത്തിന് 1409 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ ഫാത്തിമമാതാ പളളി- മാലൂര്‍ കള്‍വര്‍ട്ട്-പുളിയത്ത് കള്‍വര്‍ട്ട് റോഡ് (19 ലക്ഷം), എംപി റോഡ്- മണമേലിച്ചിറ കലുങ്ക് റോഡ് (24 ലക്ഷം), പട്ടണക്കാട് പഞ്ചായത്തിലെ അരകത്തോട്-പറപ്പളളിച്ചിറ റോഡ് (18 ലക്ഷം) പ്രണവം-പാലക്കഴം റോഡ് (17 ലക്ഷം), എന്‍എസ്എസ് കരയോഗം-കുരികയില് റോഡ് (11 ലക്ഷം), മദുക്കല്‍-പാനൂര്‍-പളളിമുക്ക് റോഡ് (58 ലക്ഷം) എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്.
പത്തില്ക്കടവ്- പൂറത്തേരി റോഡ് (29 ലക്ഷം), നെടുമുടി പഞ്ചായത്തിലെ പുതുവാത്ര മുതല്‍ വടക്കോട്ടുളള റോഡ് (33 ലക്ഷം) ഗുരുമന്ദിരം-കൊച്ചയത്ത് റോഡ് (18 ലക്ഷം), കോയതുരുത്തില് ജങ്ഷന്- അരുണിമ ജങ്ഷന് റോഡ് (10 ലക്ഷം), എന്എച്ച്ഹൈവേ പാലം-ആഞ്ഞിലിപ്പാലം റോഡ് (ഏഴു ലക്ഷം), കാപ്പില്‍ കിഴക്ക് ചിറയ്ക്കല്‍ കുറ്റി ക്ഷേത്രം ജങ്ഷന്-വേതാളം കാവ് റോഡ് (15 ലക്ഷം) കൃഷ്ണപുരം പഞ്ചായത്തിലെ വെട്ടത്തേത്ത് ജങ്ഷന്- റേഡിയോ ജങ്ഷന് റോഡ് (37 ലക്ഷം), ആറ് കറുമ്പ-കടമ്പാട്ടുമുക്ക് റോഡ് (26 ലക്ഷം), പളളിപ്പാടം പാടശേഖരത്തിന്റെയും ഈരത്ര പാടശേഖരത്തിന്റെയും പടിഞ്ഞാറ് ഭാഗത്തു കൂടി കടന്നു പോകുന്ന റോഡ് (30 ലക്ഷം), ചേര്‍ത്തല നഗരസഭയിലെ പളളുവളളി വെളി-കൂട്ടാല റോഡ് (21 ലക്ഷം), ഹൈവേ പാലം-ആഞ്ഞിലി പാലം (19 ലക്ഷം രൂപ), മഠത്തില്‍-മൂന്നാങ്കര റോഡ് (29 ലക്ഷം രൂപ), ആറാശേരി-കാര്ട്ടന് കമ്പനി റോഡ് (31 ലക്ഷം രൂപ), കുറ്റിക്കാട്- അറയ്ക്കവെളി റോഡ് (ഒമ്പത് ലക്ഷം രൂപ), ഹരിപ്പാട് നിയോജക മണ്ഡലത്തിലെ നല്ലമഠം മാര്ത്താണ്ഡംതറ റോഡ് (33 ലക്ഷം രൂപ) റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: