ന്യൂദല്‍ഹി: ആഗ്ര ആര്‍ച്ച് ബിഷപ്പും, കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ്ഇന്ത്യ (സിബിസിഐ) സെക്രട്ടറി ജനറലുമായ ആല്‍ബര്‍ട്ട് ഡിസൂസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രതിനിധി സംഘംകേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചു.
വ്യത്യസ്ത മതന്യൂനപക്ഷങ്ങളുടെ ആരാധന സ്ഥലങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കിയതിന് പ്രതിനിധി സംഘംകേന്ദ്ര ആഭ്യന്തര മന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകതാല്പര്യവും അദ്ദേഹം നല്കിയ ഉറപ്പും ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയതായി സംഘം പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും, ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: