Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസിന്റെ നെറുകയില്‍ ഇന്ത്യ;ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും സ്വര്‍ണ്ണം;ചരിത്രത്തില്‍ ഇതാദ്യം

ഹംഗറിയില്‍ നടക്കുന്ന 45ാം ചെസ് ഒളിമ്പ്യാഡില്‍ ഡബിള്‍ സ്വര്‍ണ്ണത്തോടെ ചരിത്ര വിജയം നേടി ഇന്ത്യ. പുരുഷവിഭാഗം സ്വര്‍ണ്ണം ഉറപ്പിച്ചതിന് പിന്നാലെ അവസാന റൗണ്ടില്‍ അസര്‍ബൈജാനെ തറപറ്റിച്ച് ഇന്ത്യന്‍ വനിതാ ടീമും സ്വര്‍ണ്ണം നേടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 12:34 am IST
inSports

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന 45ാം ചെസ് ഒളിമ്പ്യാഡില്‍ ഡബിള്‍ സ്വര്‍ണ്ണത്തോടെ ചരിത്ര വിജയം നേടി ഇന്ത്യ. പുരുഷവിഭാഗം സ്വര്‍ണ്ണം ഉറപ്പിച്ചതിന് പിന്നാലെ അവസാന റൗണ്ടില്‍ അസര്‍ബൈജാനെ തറപറ്റിച്ച് ഇന്ത്യന്‍ വനിതാ ടീമും സ്വര്‍ണ്ണം നേടുകയായിരുന്നു. കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ പുരുഷ-വനിത വിഭാഗങ്ങളില്‍ സ്വര്‍ണ്ണം നേടുന്നതെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

പത്താം റൗണ്ടില്‍ ചൈനയെ 2.5-1.5 പോയിന്‍റിന് തകര്‍ത്ത ഇന്ത്യന്‍ വനിതാ ടീം ഫൈനല്‍ റൗണ്ടില്‍ അസര്‍ബൈജാനെ 3.5-0.5 പോയിന്‍റുകള്‍ക്ക് തകര്‍ത്തതോടെ 19 പോയിന്‍റുകളോടെ സ്വര്‍ണ്ണം നേടുകയായിരുന്നു. ഹരിക ദ്രോണാവല്ലി, ദിവ്യ ദേശ് മുഖ്, വന്തിക എന്നിവര്‍ വിജയം നേടിയപ്പോള്‍ ആര്‍.വൈശാലി സമനില പാലിക്കുകയായിരുന്നു. ചെസ് ഒളിമ്പ്യാഡ് ചരിത്രത്തില്‍ ആദ്യമായാണ് വനിതാവിഭാഗത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്.

ദിവ്യ ദേശ്മുഖിന് വ്യക്തിഗത സ്വര്‍ണ്ണം

മൂന്നാം ബോര്‍ഡില്‍ കളിച്ച ദിവ്യ ദേശ്മുഖ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചതിനാല്‍ വ്യക്തിഗത സ്വര്‍ണ്ണത്തിനും അര്‍ഹയായി.

നേരത്തെ സ്വര്‍ണ്ണം ഉറപ്പിച്ച പുരുഷവിഭാഗം അവസാനറൗണ്ട് വിജയത്തോടെ കൂടുതല്‍ തിളങ്ങി

ഒരു റൗണ്ട് കൂടി ബാക്കിനില്‍ക്കെ, പത്താം റൗണ്ടില്‍ ശക്തരായ യുഎസിനെ തകര്‍ത്ത് നേടിയ വിജയത്തിലൂടെ ഇന്ത്യ പുരുഷവിഭാഗത്തില്‍ നേരത്തെ സ്വര്‍ണ്ണം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ സ്ലൊവേനിയയെക്കൂടി തകര്‍ത്തോടെ 21 പോയിന്‍റുകളോടെ പുരുഷ വിഭാഗം ആധികാരിക ജയം നേടി.

അവസാന റൗണ്ടില്‍ ഇന്ത്യയുടെ എതിരാളി സ്ലൊവാനിയയ്‌ക്കെതിരെ ഇന്ത്യയുടെ പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ വിജയം നേടി. ഇതോടെ ഇന്ത്യയുടെ പുരുഷവിഭാഗത്തിന്റെ സ്വര്‍ണ്ണത്തിന് മാറ്റ് കൂടി.

ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ പുരുഷവിഭാഗത്തില്‍ സ്വര്‍ണ്ണമണിയുന്നത്. നേരത്തെ പുരുഷവിഭാഗത്തില്‍ ഇന്ത്യ രണ്ട് തവണ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.

ഗുകേഷിന് ഒന്നാം ബോര്‍ഡില്‍ വ്യക്തിഗത സ്വര്‍ണ്ണം

ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിന് ഗുകേഷ് വ്യക്തിഗത സ്വര്‍ണ്ണമെഡലിന് അര്‍ഹനായി. 11 കളികളില്‍ ഒരൊറ്റ കളിയും ഗുകേഷ് തോറ്റില്ല. ഉസ്ബെകിസ്ഥാന്റെ അപകടകാരിയ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി മാത്രമാണ് ഗുകേഷ് സമനില വഴങ്ങിയത്. ബാക്കിയുള്ള 10 കളികളും ജയിച്ചു. ഇതോടെ ഒന്നാം ബോര്‍ഡില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിന് ഗുകേഷിന് വ്യക്തിഗത സ്വര്‍ണ്ണവും ലഭിച്ചു. മാത്രമല്ല, നോര്‍വ്വെയുടെ അജയ്യനായ മാഗ്നസ് കാള്‍സന് ഗുകേഷിന്റെ അത്ര പോയിന്‍റ് നേടാന്‍ കഴിഞ്ഞില്ല. ഈ വമ്പന്‍ വിജയങ്ങളോടെ ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2794 ആയി ഉയര്‍ന്നു. ലോക റാങ്കിങ്ങില്‍ ഗുകേഷ് അഞ്ചാം സ്ഥാനത്തെത്തി.

അര്‍ജുന്‍ എരിഗെയ്സിക്ക് 2800 റേറ്റിംഗില്‍ എത്താനായില്ല, നേടിയത് 2797 പോയിന്‍റ് മാത്രം

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി 11ാം മത്സരത്തില്‍ സ്ലൊവാനിയയുടെ കളിക്കാരനെ തോല്‍പിച്ചെങ്കിലും റേറ്റിംഗ് 2800ല്‍ തൊടാനായില്ല. മൂന്ന് പോയിന്‍റ് കുറഞ്ഞ് 2797 പോയിന്‍റില്‍ നിന്നു. പക്ഷെ മൂന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയതിനാല്‍ വ്യക്തിഗത സ്വര്‍ണ്ണവും അര്‍ജുന്‍ എരിഗെയ്സി നേടി. എന്തായാലും ലോക റാങ്കിങ്ങില്‍ അര്‍ജുന്‍ എരിഗെയ്സി മൂന്നാം സ്ഥാനത്തെത്തി. അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ് അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

 

Tags: PraggnanandhaaChessGukeshDArjunerigaisiDivyadeshmukhChessOlympiad2024PMModi #ChessOlympiad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.