ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് പേനയോ കൈലേസോ കൈമാറുംപോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ നഷ്ടമായത് ടണ്‍ കണക്കിന് കല്‍ക്കരിയും ലക്ഷക്കണക്കിന് കോടി രൂപയുമാണ്.
പിന്നീട് എല്ലാ ഇടപാടുകളും സുപ്രീംകോടതി റദ്ദാക്കി. ഒരു മുന്‍പ്രധാനമന്ത്രിയുടെ പേരുവരെ ഇടപാടില്‍ പരാമര്‍ശിക്കപ്പെട്ടതായും ഫ്രാന്‍സില്‍ ഭാരത വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നരേന്ദ്രമോദി പറഞ്ഞു.
കല്‍ക്കരിപ്പാടങ്ങള്‍ പൂട്ടിയിട്ടാല്‍ ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ വളരെ വേഗത്തില്‍ തന്നെ എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. 204 കല്‍ക്കരി പാടങ്ങളില്‍ 20 എണ്ണം മാത്രം ലേലം ചെയ്തപ്പോള്‍ മാത്രം 1.76 ലക്ഷം കോടി രൂപ ലഭിച്ചു. ഇക്കാര്യത്തില്‍ പത്ത് ശതമാനം കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.
യുപിഎ സര്‍ക്കാര്‍ കല്‍ക്കരി പാടം ലേലത്തിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ എല്ലാം നിയമാനുസൃതമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ പറയും നിങ്ങള്‍ 25 വര്‍ഷം ഭരിക്കണമെന്ന്, മോദി പറഞ്ഞു.
കല്‍ക്കരിപ്പാട ലേലത്തലൂടെ ലഭിക്കുന്ന തുക ഖജനാവ് നിറയ്ക്കാനല്ല ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനത്തിനും ആരോഗ്യസംരക്ഷണത്തിനുമായിട്ടാണ്. ഇതിന്റെ ഗുണം ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഈ സംസ്ഥാനങ്ങളിലാണ് കല്ക്കരിപ്പാടങ്ങളുള്ളത്.
ഗുജറാത്തിന് മാത്രമായി ഒന്നും നല്‍കുന്നില്ല. ഭാരതം ദരിദ്രരാഷ്ട്രമായിരിക്കുന്നതിന് ഒരു കാരണവുമില്ലെന്നാണ് തന്റെ പത്ത് മാസത്തെ പ്രധാനമന്ത്രിയായുള്ള അനുഭവത്തില്‍ നിന്നും വ്യക്തമാക്കുന്നതെന്ന് മോദി പറഞ്ഞു. പ്രതീക്ഷകളും സ്വപ്നങ്ങളും
യാഥാര്‍ത്ഥ്യമാക്കുന്നതിനായിട്ടാണ് ബിജെപിയെ ജനങ്ങള്‍ അധികാരത്തില്‍ കയറ്റിയിരിക്കുന്നത്. ആ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു. വികസനരംഗത്ത് പുതിയ ഉയരങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശക്തമായനിലയില്‍ നാം വളരുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: