കൊച്ചി: മലയാള സിനിമാ രംഗത്തെ പ്രമുഖ നടിമാരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് ലൈംഗിക ബന്ധത്തിനായി എത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പ്രതി പിടിയില്‍. എറണാകുളം സ്വദേശി ശ്യാം മോഹന്‍ (37)ആണ് പിടിയിലായത്.
കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് രണ്ട് നടിമാരാണ് പരാതി നല്‍കിയത്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്നും ഗ്രൂപ്പുകളില്‍ നടിമാരെ നല്‍കാമെന്ന പരസ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് പണം തട്ടുന്നതെന്നും വ്യക്തമായി. പ്രതി ഇങ്ങനെ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിനിമാ നടിമാര്‍ വിദേശത്ത് പോകുമ്പോള്‍ ഒപ്പം സമയം ചെലവിടാന്‍ അനുവദിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പണം തട്ടിയത്. പ്രവാസി മലയാളികളാണ് കൂടുതലും തട്ടിപ്പിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: