ന്യൂദല്‍ഹി: ബൈക്കും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിലുള്ളവര്‍ ബൈക്കുകാനെ തല്ലിക്കൊന്നു. ഷാനവാസ്(30) എന്ന യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മധ്യ ദല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിനു സമീപം ഇന്നലെയാണ് സംഭവം.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബൈക്കില്‍ തന്റെ രണ്ടു കുട്ടികള്‍ക്കൊപ്പം വീട്ടിലേക്കു വരികയായിരുന്നു ഷാനവാസിന്റെ ബൈക്ക് കാറില്‍ ഉരസിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിലൊടുവില് കാര്‍ യാത്രികര്‍ ഷാനവാസിനെ ബൈക്കില്നിന്നിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ധനത്തില്‍ അവശനായ ഷാനവാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. കാറില്‍ നാല് യാത്രക്കാര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവത്തിനുശേഷം സമീപവാസികള്‍ കാര്‍ തടയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എന്നാല്‍, കാര്യമായി ഇടപെട്ടില്ല എന്നാരോപിച്ച് പിന്നീട് നാട്ടുകാരും ഷാനവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് വഴി തടഞ്ഞു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: