പുന്നപ്ര: ചില്ലറ മത്സ്യ വില്പനശാല ചീഞ്ഞൂ നാറുന്നു. പരിസരവാസികള്‍ ദുരിതത്തില്‍. പുന്നപ്ര തെക്കു പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റു ജങ്ഷനിലെ ചില്ലറ വില്പന ശാലയില്‍ നിന്നുളള മാലിന്യങ്ങളും മലിനജലവും കെട്ടികിടന്ന് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. മൂന്നുഭാഗവും കെട്ടിയടച്ച് മുന്‍ഭാഗത്ത് പഞ്ചായത്തു വക കോപ്ലക്സും സ്ഥിതിചെയ്യുന്ന മത്സ്യചന്ത ശുചീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നത്.
ഇതിനുളളില്‍ സ്ഥിതിചെയ്യുന്ന കാനയില്‍ നിന്നും മലിനജലം പുറത്തേക്കൊഴുക്കി വിടാനോ, ശുചീകരിക്കാനോ പഞ്ചായത്ത് അധികൃതര്‍ വര്‍ഷങ്ങളായിട്ടും തയ്യാറായിട്ടില്ല. പുന്നപ്ര തെക്കു പഞ്ചായത്ത് വര്‍ഷാവര്‍ഷം മത്സ്യശാല കരാറുകൊടുത്ത് ലക്ഷങ്ങള്‍ പഞ്ചായത്തില്‍ മുതല്‍ കൂട്ടുന്നുണ്ടെങ്കിലും മാലിന്യ നിര്‍മ്മാര്‍ജന നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: