മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന മൂന്ന് ജംഗ്ഷനുകളില്‍ ട്രാഫിക് സംവിധാനത്തിന്റെ അപകാതമൂലം അപകടം പതിവാകുന്നു. വാഴപ്പിള്ളി, വെള്ളൂര്‍ക്കുന്നത്തെ ബൈപ്പാസ്, ആരക്കുഴ ജംഗ്ഷന് എന്നിവിടങ്ങളിലാണ് ട്രാഫിക് സിഗ്നലിന്റെയും പോലീസിന്റെയും സംവിധാനമില്ലത്തത് മൂലം അപകടങ്ങള്‍ പതിവാകുന്നത്.
മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡും കാക്കനാട് റോഡുമായി ബന്ധിപ്പിക്കുന്ന വാഴപ്പിള്ളി ജംഗ്ഷനും വെള്ളൂര്‍ക്കുന്നം കീച്ചേരിപ്പടി റോഡുമായി ബന്ധിപ്പിക്കുന്ന ഇഇസി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനും പിഒ ജംഗ്ഷനില്‍ നിന്ന് ആരക്കുഴ, കെഎസ്ആര്‍ടിസി റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനിലുമാണ് അപകടം പതിവാകുന്നത്. ഈ മേഖലകളില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ സിഗ്നല്‍ സംവിധാനവും ട്രാഫിക്പോലീസ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരില്ലാത്തതും അപകടത്തിന് കാരണമാകുന്നു.
കൂത്താട്ടുകുളം-പാലക്കുഴ വഴിയും കെഎസ്ആര്‍ടിസി എംസി റോഡില്‍ നിന്ന് മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ നിന്നും വാഹനങ്ങള്‍ തലങ്ങും വിലങ്ങുമാണ് ആരക്കുഴ ജംഗ്ഷനില്‍കൂടി കടന്ന് പോകുന്നത്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇഇസി മാര്‍ക്കറ്റ് റോഡിലൂടെ കോതമംഗലം-മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റുകളും പ്രാദേശികമായി സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളും മൂവാറ്റുപുഴ-പെരുമ്പാവൂര്‍-എറണാകുളം ഭാഗത്തേക്കും തിരിച്ച് മൂവാറ്റുപുഴയിലേക്കും എത്തിച്ചേരുന്ന നൂറ്കണക്കിന് വാഹനങ്ങള്‍ ഇഇസി ജംഗ്ഷനിലൂടെ കടന്ന്പോകുന്നുണ്ട്. കാക്കനാട് സിവില്‍ സ്റ്റേഷന്, മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ പോയിവരുന്ന വാഹനങ്ങളും കൂടാതെ എറണാകുളം പോകുന്നതും തിരിച്ചുവരുന്നതുമായ വാഹനങ്ങളും മൂവാറ്റുപുഴ-പെരുമ്പാവൂര്‍ വഴി പോകുന്ന നിരവധി വാഹനങ്ങളും വാഴപ്പിള്ളി ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്.
യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഇരുചക്രവാഹനങ്ങളുള്‍പ്പെടെ സഞ്ചരിക്കുമ്പോള്‍ പഅപകടങ്ങള് ഈ ജംഗ്ഷനുകളില്‍ പതിവായിരിക്കുകയാണ്. വാഹനങ്ങളുടെ പരക്കംപാച്ചില്‍ മൂലം വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നു. മൂവാറ്റുപുഴയിലെ ട്രാഫിക് പരിഷ്കാര കമ്മറ്റിയും അതിന്റെ ബോര്‍ഡ് കമ്മറ്റിയും തീരുമാനമെടുത്താലെ ജംഗ്ഷനുകളില്‍ ട്രാഫിക് നിയന്ത്രിക്കാനുള്ള സംവിധാനം കൊണ്ടുവരുവാന്‍ കഴിയുകയുള്ളു.
റോഡ് വികസന നടപടികളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനപ്രതിനിധികള്‍ പറഞ്ഞുവരുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമൂലമുലം മൂവാറ്റുപുഴ നഗരത്തിന്റെ വികസനം തടസ്സപ്പെട്ടതുമൂലം മൂവാറ്റുപുഴ വ്യാപാരമേഖല തകര്‍ച്ചയിലാണ്.
പുതിയ വ്യവസായങ്ങള്‍ മൂവാറ്റുപുഴയിലേക്ക് എത്തുന്നുമില്ല. ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമില്ലാത്തതാണ് വ്യാപാരമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം. കൂടാതെ നിയന്ത്രണമില്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോ സ്റ്റാന്റുകള്‍ കയ്യടക്കിയതോടെ സാധാരണക്കാരനുപോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഓട്ടോക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: