കൊച്ചി: കുപ്രസിദ്ധ ഗുണ്ട മോര്‍ച്ചറി ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് സിഐടിയു പ്രവര്‍ത്തകരെകൂടി അറസ്റ്റ് ചെയ്തു. മൂന്നാംപ്രതിയും പാലാരിവട്ടം സിഐടിയു യൂണിയനിലെ പൂള് അംഗവുമായ എന്‍. കെ. ബിജു (38), നാലാം പ്രതിയായ ദിവി പ്രശാന്ത് (36) എന്നിവരെയാണ് ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു പൗലോസും സംഘവും അറസ്റ്റുചെയ്യതത്. നവംബര്‍ 11 നാണ് പത്തുപേരടങ്ങിയ സംഘം ഷമീറിന്റെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.
നാലാഴ്ച മുമ്പ് അര്‍ക്കക്കടവ് സുന്ദരിമുക്കിന് സമീപത്തുനിന്നും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതിനെത്തുടര്‍ന്ന് വീണ്ടും തനിക്കെതിരെ ഗുണ്ടാനിയമപ്രകാരമുള്ള നടപടി ആരംഭിച്ചതറിഞ്ഞ ഷമീര്‍ കേസ് പിന്‍വലിക്കുന്നതിന് പലവിധ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിവരികയായിരുന്നു. ഇതിന് തയ്യാറാകാതിരുന്ന സിഐടിയു തൊഴിലാളിയായ ജിന്‍സണും അച്ഛനുമെതിരെ ഷമീര്‍ ഭീഷണിയും മുഴക്കിയിരുന്നു.
കൊല്ലപ്പെടുന്നതിന്റെ തലേരാത്രി 9 മണിയോടെ സുന്ദരിമുക്കില്വെച്ച് മുന്‍ സിഐടിയു തൊഴിലാളിയായ ഗബ്രിയേലിനും മകനുനേരെ വടിവാള്‍ വീശി ഷമീര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ വിവരം പോലീസില്‍ അറിയിക്കാതെ സ്വയം നേരിടുന്നതിന് ഷമീറിനെ ഇല്ലാതാക്കാനുമായി പാലാരിവട്ടം പൂളിലെ ലീഡറായ കെ.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി നടപ്പാക്കുകയായിരുന്നു. സിഐടിയു തൊഴിലാളികളായ 10 ഓളം പേരെ പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തു.
പുലര്‍ച്ചെ നാലുമണിയോടെ പാലാരിവട്ടം സിഐടിയു ഓഫീസിന് സമീപം ഒന്നിച്ചുചേര്‍ന്ന സംഘം ാട്ടോര്സൈക്കിളില് ഷമീറിന്റെ അറക്കക്കടവ് പാലത്തിന് സമീപമുള്ള വീട്ടിലെത്തി വെട്ടുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ പ്രതിയായ മനോജ് പാലാരിവട്ടത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടറിന്റെ നിര്‍ദ്ദേശാനുസരണം ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു പൗലോസ്, ഹില്‍പാലസ് സബ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണം നടത്തുന്നതിനും തെളിവെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നുണ്ടെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നഅന്വേഷണസംഘത്തില് അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ബൈജു പൗേലാസ്, ഹില്‍പാലസ് സബ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ് എന്നിവരെ കൂടാതെ എഎസ്ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ സുരേഷ്ബാബു, ഉഷാര്ജയന്, മധുസൂദനന്, ജോസി, ബിനു, സഞ്ജയന്, ദീപു എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: