മട്ടാഞ്ചേരി: പെരുമ്പടപ്പ് എസ്എന്‍ഡിപി യോഗം ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. കാര്‍ത്തിക നക്ഷത്രത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി എ. എന്‍. ഷാജി, മേല്‍ശാന്തി വി.കെ. സന്തോഷ് എന്നിവര്‍ കൊടിയേറ്റ് ചടങ്ങിന് നേതൃത്വം നല്കി. അഞ്ചുദിവസത്തെ തിരുവുത്സവം തിങ്കളാഴ്ച ആറാട്ട് ചടങ്ങുകളോടെ സമാപിക്കും.
കൊടിയേറ്റിന് മുന്നോടിയായി ഇന്നലെ രാവിലെ ഗണപതിഹോഗം, നാരായണീയപാരായണം, പ്രസാദഊട്ട്, വൈകിട്ട് കൊടിയും കൊടിക്കയറും, ഉടയാട ഏറ്റുവാങ്ങല്‍, തിരുവാതിരകളി എന്നിവയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു.
ഇന്ന് രാവിലെ നിത്യപൂജ, ആറാട്ടുചടങ്ങുകള്‍. വൈകിട്ട് കളമെഴുത്തും, സര്‍പ്പംപാട്ട്. നാളെ വൈകിട്ട് നൃത്തസന്ധ്യ എന്നിവ നടക്കും. ഞായറാഴ്ച പള്ളിവേട്ട ദിനത്തില്‍ രാവിലെ നിത്യപൂജ, ശ്രീബലി. വൈകിട്ട് പകല്‍പ്പൂരം, കാണിക്കയിടല്‍, രാത്രി കോമഡിഷോ, പള്ളിവേട്ട പുറപ്പാട്, എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ആറാട്ടുദിനത്തില്‍ രാവിലെ നിത്യപൂജ, നവകം, ഉച്ചപൂജ. വൈകിട്ട് പകല്‍പ്പൂരം, പുഷ്പാഭിഷേകം, രാത്രി ആറാട്ടിന് പുറപ്പാട്, എതിരേല്പ്പുപറ, കൊടിയിറക്കം എന്നിവയും നാടന്‍പാട്ടുകളും നടക്കും.
ആഘോഷ ചടങ്ങുകള്‍ക്ക് പ്രസിഡന്റ് വി. ആര്. അശോകന്, സെക്രട്ടറി പി. കെ. ബാലസുബ്രഹ്മണ്യന്, കണ്‍വീനര്‍ എം. എച്ച്. ശ്രീകുമാര്‍, ദേവസ്വം മാനേജര്‍ കെ. എസ്. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: