ചേര്‍ത്തല: വടക്കുംകര ശ്രീഭദ്രവിലാസം ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും. മാര്‍ച്ച് അഞ്ചിന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് കൊടിക്കയര്‍വരവ്, 8.15നും 8.45നും മദ്ധ്യേ പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 22ന് രാവിലെ ഒമ്പതിന് ഗുരുദേവ പഠനക്ലാസ്, വൈകിട്ട് 7.30ന് കഥകളി. 23ന് വൈകിട്ട് 7.30ന് ഭജന്‍ സന്ധ്യ.
24ന് വൈകിട്ട് 7.30ന് ചാക്യാര്‍കൂത്ത്. 25ന് സംഗീതസന്ധ്യ. 26ന് വൈകിട്ട് പുല്ലാങ്കുഴല്‍ കച്ചേരി. 27ന് രാവിലെ 10ന് സര്‍വകാര്യസിദ്ധിപൂജ, വൈകിട്ട് 7.30ന് കുറത്തിയാട്ടം. 28ന് വൈകിട്ട് 7.30ന് വണ്‍ ബേബി ഷോ. മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് ആദ്ധ്യാത്മിക സമ്മേളനം, 7.30ന് ഭക്തിഗാനമേള. രണ്ടിന് വൈകിട്ട് 7.30ന് ഡാന്‍സ്. മൂന്നിന് രാത്രി 8.30ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊട.
നാലിന് ഉച്ചയ്ക്ക് 12ന് മകംമഹാദര്ശനം, 2.30ന് മകം വേല, 4.30ന് കാഴ്ചശ്രീബലി, 9.30ന് മെഗാഷോ, 11.30ന് പള്ളിവേട്ട. അഞ്ചിന് രാവിലെ ഏഴിന് അരിക്കൂത്ത് വഴിപാട്, 8.30ന് കുംഭകുടം വരവ്, 10.30ന് പൂരയിടി, തുടര്‍ന്ന് പൂരംതൊഴല്, 2.30ന് പകല്‍പ്പൂരം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, ഒമ്പതിന് ഭാവഗാനമഞ്ജരി, 10ന് ആറാട്ട് വലിയകാണിക്ക, 11ന് സൂപ്പര്‍ഹിറ്റ് ഗാനമേള. ആറിന് വൈകിട്ട് 7.30ന് വടക്കുപുറത്ത് കുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: