ആലപ്പുഴ: ജില്ലയില്‍ പോലീസുകാര്‍ക്കെതിരെ അക്രമം പതിവാകുന്നു. പോലീസ് അസോസിയേഷന് ഉള്‍പ്പെടെയുള്ളവര്‍ മൗനത്തില്‍. അടുത്ത ദിവസങ്ങളില്‍ മൂന്നിടത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമങ്ങളുണ്ടായത്.
നോര്‍ത്ത് സ്റ്റേഷനിലെ എസ്ഐയെ ഗുണ്ടാസംഘം വെട്ടി പരിക്കേല്‍പ്പിച്ചതാണ് ഇതില്‍ ഒടുവിലത്തേത്. രാത്രികാല പട്രോളിങ്ങിനിടെയാണ് എസ്ഐ: ചന്ദ്രമോഹന (53)നെ മൂന്നംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. കൈക്കും വയറിനും വെട്ടേറ്റ ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി പൂങ്കാവ് ജങ്ഷന് കിഴക്കുവശത്തായിരുന്നു സംഭവം. മറ്റാരെയോ അക്രമിക്കാന്‍ പതിയിരുന്ന സംഘം പോലീസിനെ കണ്ടപ്പോള്‍ അക്രമിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോലീസുകാരനെ അക്രമിച്ച ഒരുസംഘം യുവാക്കള്‍ പോലീസുകാരന്റെ കവിള് കടിച്ചെടുത്തിരുന്നു. ചെങ്ങന്നൂരിലും പോലീസ് ഉദ്യോഗസ്ഥനെതിരെ അക്രമം നടന്നിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ജില്ലയിലെ പോലീസ് സേനയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. അക്രമികള്‍ക്ക് പലപ്പോഴും രാഷ്ട്രീയ കക്ഷികള്‍ പിന്തുണയുമായെത്തുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
പോലീസ് അസോസിയേഷന് പോലും ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ തയാറാകുന്നില്ല. തങ്ങളുടെ ജീവനു പോലും ഭീഷണിയാകുന്ന സാഹചര്യത്തില്‍ പോലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാന്‍ മടിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: