കൊച്ചി: പ്രശസ്ത കൊമേഡിയനായ സോറാബ് പന്ത് നയിക്കുന്ന ഈസ്റ്റ് ഇന്ത്യ കോമഡി 22-ന് രാത്രി ഏഴിന് ജെടിപായ്ക്കിലെത്തുന്നു. ബോളീവുഡിലെ അതിനികൃഷ്ട അവാര്‍ഡുകള്‍ സമ്മാനിക്കുന്ന ഘാണ്ട അവാര്‍ഡ് നോമിനേഷന് സ്പെഷല്‍ പരിപാടിയാണ് സോറാബും കൂട്ടരും കൊച്ചിയില്‍ അവതരിപ്പിക്കുക.
2011 മുതല്‍ അതിനികൃഷ്ട അവാര്‍ഡുകള്‍ ഇവര്‍ വേദിയില്‍ അവതരിപ്പിക്കുന്നു. ഏറ്റവും നികൃഷ്ട ചിത്രം, ഡയറക്ടര്‍, നടന്, നടി, ഗാനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഘാണ്ട അവാര്‍ഡുകള്‍ നല്‍കുന്നത്.
അവാര്‍ഡ് ജേതാക്കളില്‍ മിക്കവരും വാങ്ങാനെത്താറില്ലെങ്കിലും സോനം കപൂറും, റിതേഷ് ദേശ്മുഖും അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ ധൈര്യം കാണിച്ചിരുന്നു.
രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയില്‍ സൊറാബ് പാന്തിനൊപ്പം കുനാല്‍ റാവു, സഹീല്‍ ഷാ, സപന്‍ വര്‍മ്മ, അസീം ബനാത്വാല എന്നിവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: