തൃശൂര്‍: ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തങ്ങളോട് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന് ജമന്തി ആവര്‍ത്തിച്ചു.
വീടുപണിയെക്കുറിച്ചും മറ്റും മകനോട് സംസാരിച്ചിരുന്നതായി ജമന്തി പറയുന്നു. ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്ഥന് പോലും തങ്ങളോട് ഒന്നും ചോദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: