കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമി അംഗവും പ്രമുഖ ചരിത്രകാരനും കൊങ്കണിഭാഷാ പണ്ഡിതനുമായ എന്‍. പുരുഷോത്തമ മല്ലയ്യയെ എറണാകുളം സ്വര്‍ണഭവനില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ജിഎസ്ബി ക്ഷേമസഭ, ജിഎസ്ബി വികാസ് പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറ തങ്ങളുടെ മാതൃഭാഷയെ മറന്ന് ത്രിഭാഷ പഠിക്കുന്നവരാണെന്നും കേരളീയരായ നാം തന്നെ മാതൃഭാഷയെ യഥാവിധി ഉള്‍ക്കൊള്ളാതെ ത്രിഭാഷ എന്ന ചട്ടക്കൂട്ടില്പ്പെട്ടിരിക്കുകയാണെന്നും ജനനിയെപോലെ മാതൃഭാഷയെ അമ്മയായിക്കണ്ട് സ്നേഹിക്കുവാനും ബഹുമാനിക്കുവാനും ശ്രമിക്കണമെന്നും അത് തന്റെ പ്രഥമ കടമയാണെന്ന് ഉറച്ച ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പുരുഷോത്തമ മല്ലയ്യയെ ആദരിച്ചതിലൂടെ അദ്ദേഹത്തിന്റെ കര്‍മ്മരംഗത്തെ അംഗീകരിക്കുകയാണ് രാഷ്ട്രം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഹൈക്കോടതി അസി. സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ അഡ്വ. എന്‍. നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാചുമതലയുള്ള സീനിയര്‍ അഡ്വ. ആര്. ധനഞ്ജയ് ഷേണായ്, ആര്. രത്നാകര ഷേണായ്, എസ്. സനാതന പൈ, ആര്. ഭാസ്ക്കര്‍ ഷേണായ്, മഹേഷ് കമലാനാഥ്, സുധാ ദിലീപ്കുമാര്, ആര്. വിനോദ്കുമാര്‍ ഷേണായ്, പയ്യന്നൂര്‍ രമേശ് പൈ, പ്രൊഫ. എന്‍. പ്രഭാകരപ്രഭു, പ്രൊഫ. ആര്.വി. കിളിക്കാര്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. പി. രങ്കദാസപ്രഭു അധ്യക്ഷത വഹിച്ച യോഗത്തില്‍ സഞ്ജയ് പൈ സ്വാഗതവും വി. ഉപേന്ദ്രനാഥപ്രഭു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: