ചാരുംമൂട്: കുടിവെള്ള ക്ഷാമം രൂക്ഷമായ താമരക്കുളം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലാണ് വീട് വെയ്ക്കാനെന്ന വ്യാജേന അനുമതിവാങ്ങി വന്‍തോതില്‍ മണ്ണ് ഖനനം നടത്തുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം നൂറുകണക്കിന് ലോഡ് മണ്ണാണ് ഖനനം നടത്തിയത്. താമരക്കുളം ചത്തിയറയില്‍ നിന്നുമാത്രം കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഖനനം നടത്തിയത് നൂറുകണക്കിന് ലോഡ് മണ്ണാണ്. 60സെന്റീമീറ്റര്‍ താഴ്ചയിലും, 14 മീറ്റര്‍ വീതിയിലും, 14.6 മീറ്റര്‍ നീളത്തിലും ഖനനം നടത്താനാണ് റവന്യൂ അധികാരികള്‍ അനുമതി നല്‍കിയത്. റോഡിന് സമാന്തരമായി കിടന്ന ഇവിടെനിന്നും ഒന്നരയാള്‍ താഴ്ചയിലാണ് മണ്ണെടുത്തിരിക്കുന്നത്.
ചത്തിയറ എച്ച്എസ്എസ്സിന് പടിഞ്ഞാറ് വടക്ക് മാറിയാണ് ഈരീതിയില്‍ മണ്ണ് കടത്തിക്കൊണ്ട് പോകുന്നതെങ്കില്‍ തെക്ക് ഭാഗത്ത് താമരക്കുളം-ഒച്ചിറ റോഡിനു സമീപത്ത് ഏക്കര്‍ കണക്കിന് സ്ഥലത്തു നിന്നുമാണ് യാതൊരനുമതിയും ഇല്ലാതെ മണ്ണ്ഖനനം നടത്തുന്നത്. മുന്‍പ് ഇവിടെനിന്നും ഖനനം നടത്തിയത് പ്രതിഷധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഇടക്കുന്നം, നൂറനാട്, ഇടപ്പോണ്‍ പ്രദേശങ്ങളിലും ഖനനം വ്യാപകമായി നടക്കുന്നു. ഇതിനെതിരെ നാട്ടുകാര്‍ അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയില്‍ ഖനനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: