മരട്: 25 വര്‍ഷം മുസ്ലീമായി ജീവിക്കുകയും തന്റെ ഭര്‍ത്താവിനെപ്പോലും മുസ്ലിമാക്കി മാറ്റുകയും ചെയ്ത സഫിയ അബ്ദുള്‍സലാമിന് മരണശേഷം കബര്‍സ്ഥാനില്‍ പോലും ഇടം ഇല്ലാതെയായി. കഴിഞ്ഞ ദിവസം അന്തരിച്ച സൗദി അറേബ്യയിലെ ദമാമിലെ ജീവകാരുണ്യപ്രവര്‍ത്തകയും സിപിഐയുടെ നവയുഗം സാംസ്കാരികവേദിയുടെ വൈസ് പ്രസിഡന്റും സംഘടനയുടെ ജനറല്‍ സെക്രട്ടറി അജിത് അബ്ദുള്‍ സലാമിന്റെ ഭാര്യയുമായ സഫിയ അബ്ദുള്‍ സലാ (48) മിന്റെ മൃതദേഹത്തോടാണ് മുസ്ലിംസമൂഹം തന്നെ അനാദരവ് കാട്ടിയത്.
1966 മാര്‍ച്ച് 8 ന് പത്തനംതിട്ടയില്‍ കൊച്ചുരാമന്റെയും ആര്. ഗൗരിയുടെയും മകളായി ജനിച്ച ശോഭ 25 കൊല്ലം മുമ്പ് യമനില്‍ പോയി മുസ്ലിം മതം സ്വീകരിച്ചശേഷമാണ് സഫിയയായി മാറിയത്. മുംബൈയിലെ ജസ്ലോഗ് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്തസമയത്ത് അവിടെ പെയിംഗ്ഗസ്റ്റായി താമസിച്ചിരുന്ന മുസ്ലിം കുടുംബത്തിന്റെ സ്വാധീനവലയത്തില്പ്പെട്ടാണ് മുസ്ലിംമതം സ്വീകരിച്ചത്. തുടര്‍ന്ന് വിവാഹം കഴിക്കുകയും ഭര്‍ത്താവായ അജിത്തിനെയും മുസ്ലിമാക്കി അബ്ദുള്‍സലാം എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയില്‍വെച്ച് അര്‍ബുദരോഗം മൂലം മരിച്ച സഫിയയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി തൊട്ടടുത്തുള്ള നെട്ടൂര്‍ മഹല്ല് മുസ്ലിം ജുമാ അത്ത് പള്ളി ഭരണാധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് ഹിന്ദുവായിരുന്ന സഫിയയുടെ മൃതദേഹം ഇവിടെ സംസ്കരിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചത്.
തുടര്‍ന്ന് സിപിഐ നേതാക്കള്‍ക്ക് സ്വാധീനമുള്ള മരട് ജുമാ അത്ത് പള്ളിയുടെ കബര്‍സ്ഥാനില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: