പാലക്കാട്: കേരളത്തിലെ ഖാദി ഗ്രാമ വ്യവസായവുമായി ദേശീയ തൊഴിലുറപ്പു പദ്ധതിയെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഖാദി, സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന് അറിയിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.
പാലത്തുള്ളിയില്‍ കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി റെഡിമെയ്ഡ് യൂനിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഖാദി ഗ്രാമ വ്യവസായ രംഗത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ മികച്ച ലാഭം നേടാന്‍ സാധിക്കൂ. ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ട് മേഖലയിലെ ഉല്‍പ്പാദനം ഇരട്ടിയാക്കും. കമ്പോളത്തില്‍ ഇതര ഉല്‍പ്പന്നങ്ങളുമായി പിടിച്ചുനില്ക്കണമെങ്കില് ഗുണനിലവാരം മെച്ചപ്പെടുത്തുകയും മല്‍സരാധിഷ്ഠിത വിപണന തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയാസൂത്രണ ഫണ്ടുപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച് നല്കിയ കെട്ടിടത്തിലാണ് പെരുവെമ്പ് പഞ്ചായത്തിന്റെ പാലത്തുളളിയില് ഖാദി റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇവിടേക്കുളള യന്ത്ര സാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ മുതിര്‍ന്നവര്‍ക്കുളള ഷര്‍ട്ട്, ജുബ്ബ എന്നിവയാണ് യൂണിറ്റില്‍ നിര്‍മ്മിക്കുക. താമസിയാതെ ചുരിദാര്‍, ടോപ്പ്, കുര്‍ത്ത, കുട്ടികള്‍ക്കായുളള വസ്ത്രങ്ങള്‍, തൂവാല, തോല് സഞ്ചി, ഗാന്ധിത്തൊപ്പി തുടങ്ങിയവ നിര്‍മ്മിക്കുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ സി.കെ കുമാരി പറഞ്ഞു. നിലവില്‍ മറ്റിടങ്ങളില്‍ നിന്നെത്തിക്കുന്ന 90,000 ഷര്‍ട്ടുകള്‍ പ്രതിവര്‍ഷം വിറ്റഴിക്കപ്പെടുന്ന യൂണിറ്റില്‍ പ്രതിദിനം 90 ഷര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. യൂണിറ്റിന്റെ ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് വിജയകരമായി നടത്തിയിരുന്നു. ഒരു മാസ്റ്റര്‍ കട്ടറുടെ നേതൃത്വത്തില്‍ 19 വനിതകളാണ് ഇവിടെ ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ഖാദി റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ അച്യുതന് എം.എല്‍.എ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, മലബാര്‍ സിമന്റ്സ് ഡയരക്ടര്‍ ബോര്‍ഡ് അംഗം സി.വി ബാലചന്ദ്രന്, ഖാദി ബോര്‍ഡ് അംഗം സി ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം ഫെബിന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: