കല്‍പ്പറ്റ : സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. കാല് ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് കുറവു വരുത്തിയത്. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ സംസ്ഥാന സഹകരണ ബാങ്കില്‍ ഏഴ് ശതമാനത്തില്‍നിന്നു ആറ് ശതമാനമായും ജില്ലാ ബാങ്കില്‍ 7.25ല്‍നിന്ന് 6.25 ആയും പ്രാഥമിക വായ്പാസംഘങ്ങളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും ഏഴരയില്‍നിന്നു ആറരയായുമാണ് കുറച്ചത്.
46 മുതല്‍ 90 വരെ ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടേത് സംസ്ഥാന ബാങ്കില്‍ ഏഴരയില്‍നിന്നു ഏഴും ജില്ലാ ബാങ്കില്‍ 7.75ല്‍നിന്നു 7.50-ഉം പ്രാഥമിക സംഘങ്ങളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും എട്ടില്‍നിന്ന് 7.75-ഉം ആയാണ് കുറച്ചത്. മറ്റു കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ യഥാക്രമം സംസ്ഥാന, ജില്ലാ, പ്രാഥമിക ബാങ്കുകളില്‍ നിലവിലുള്ളതും പുതുക്കിയതുമായ ക്രമത്തില്‍: 91 ദിവസം മുതല്‍ 179 ദിവസം വരെ: 8.25-8.00, 8.50-8.25, 8.75-8.50. 180 ദിവസം മുതല്‍ 364 ദിവസം വരെ: 8.50-8.25, 9.00-8.75, 9.25-9.00. ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനു ചുവടെ വരെ: 9.10-8.50, 9.75-9.50, 10.25-10.00. രണ്ട് വര്‍ഷവും അതിനു മുകളിലും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ സംസ്ഥാന ബാങ്കില്‍ 8.25-ഉം ജില്ലാ ബാങ്കില്‍ 9.25-ഉം പ്രഥമിക ബാങ്കുകളില്‍ 9.75-ഉം ശതമാനമായാണ് പുതുക്കിയത്.
സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് നല്കാവുന്ന പരമാവധി പലിശനിരക്കും കുറച്ചു. രണ്ട് വര്‍ഷവും അതിനു മുകളിലും കാലാവധിയുള്ള വ്യക്തിഗത നിക്ഷേപത്തിനു നല്കാവുന്ന പരമാവധി പലിശ 8.50 ശതമാനമാണ്. മറ്റു കാലാവധികള്‍ക്കുള്ള വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് അനുവദിക്കാവുന്ന പരമാവധി പലിശ നിലവിലുള്ളത്, പുതുക്കിയത് എന്ന ക്രമത്തില്‍: 15-45 ദിവസം: 7.00-6.25. 46-90 ദിവസം: 7.50-7.25.91-179 ദിവസം: 8.25-8.00. 180-364 ദിവസം: 8.50-8.25. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനു ചുവടെ വരെ: 9.10-8.75.
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമാവധി അര ശതമാനം നിരക്കില്‍ അധിക പലിശ ലഭിക്കും. സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരിക്കല് മാറ്റം ഇല്ല. സഹകരണ രജിസ്ട്രാര്‍ നിശ്ചയിച്ചതിലും അധിക നിരക്കില്‍ പലിശ നല്കുന്ന ബാങ്കുകളുടെ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അധികാരം റദ്ദാകും. പ്രാഥമിക വായ്പാ സംഘങ്ങള്‍ക്കും സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും അവ നല്കുന്ന നിരക്കിലുള്ള പലിശ ജില്ലാ ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 2015 ജനുവരി ഒന്നു മുതലാണ് പുതുക്കിയ നിരക്കുകള്‍ക്ക് പ്രാബല്യം. 2014 ഡിസംബര്‍ എട്ടിലെ സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സ് തീരുമാനം, ഡിസംബര്‍ 26ന് ചേര്‍ന്ന പലിശനിര്‍ണയ ഉപസമിതി യോഗം തീരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ പുതുക്കി കഴിഞ്ഞ ദിവസം സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ലളിതാംബിക ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: