കൊച്ചി: മികച്ച കൊങ്കണി ഗദ്യ കൃതിക്കുള്ള 2023ലെ പണ്ഡരീനാഥ് ഭുവനേന്ദ്ര സാഹിത്യ പുരസ്ക്കാരത്തിനു കൊച്ചിയിലെ സരസ്വതി എസ്. പ്രഭു അര്‍ഹയായി.
ജീവന് മുക്തി എന്ന കഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഔദ്യോഗിക ലിപിയായ ദേവനാഗരിയില്‍ എഴുതിയ മികച്ച കൊങ്കണി ഗദ്യകൃതിക്ക് കേരളാ കൊങ്കണി അക്കാദമി 1986 മുതല്‍ നല്കി വരുന്ന പുരസ്കാരമാണിത്. കൊച്ചിയില്‍ നടന്ന കേരള കൊങ്കണി അക്കാദമിയുടെ യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.കൊച്ചി, ഗോശ്രീപുരം ടിഡിഎല്പി സ്കൂളിലെ കൊങ്കണി ഭാഷാ അദ്ധ്യാപികയായി കഴിഞ്ഞ 23 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു.
സരസ്വതി എസ്. പ്രഭു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊങ്കണി ശിക്ഷക് കോഴ്സ് ഒന്നാം റാങ്കോടെ പാസായി. 2001ല്‍ കൊങ്കണി ഭാഷാദ്ധ്യാപകയായി നിയമിതയായി. ഭര്‍ത്താവ് ശ്രീനിവാസ് എസ്. പ്രഭു. മക്കള്‍ അമൃത എസ്. പ്രഭു, അഭിനവ് എസ്. പ്രഭു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: