മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീംപ്രഖ്യാപിച്ചു. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ് ഇടംപിടിച്ചില്ല.
മുപ്പതംഗ സാധ്യത ലിസ്റ്റില്‍ ഇല്ലാതിരുന്ന യുവരാജിനെയും ടീമിലേക്ക് പരിഗണിച്ചില്ല.
അതേസമയം പരിക്കില്‍ നിന്ന് മുക്തനാവാത്ത രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജഡേജയ്ക്ക് ഫിറ്റ്നസ് തെളിയിക്കാന്‍ പത്ത് ദിവസമാണ് നല്‍കിയിരിക്കുന്നത്. പരിക്കിന്റെ പിടിയിലായ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ബിന്നിയും അക്ഷര്‍ പട്ടേലും ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: