കൊച്ചി: സീപോര്‍ട്ട് – എയര്‍പോര്‍ട്ട്റോഡിന്റെ ഒന്നാംഘട്ടം നാലുവരിയാക്കലും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണവും പുരോഗതിയിലാണെന്ന് എറണാകുളം സിഎംഎഫ്ആര്‍ഐയില്‍ നടന്ന പൊതുമരാമത്ത് അവലോകന യോഗംവിലയിരുത്തി. നിര്‍മ്മാണം നടക്കുന്നതിനൊപ്പം തന്നെ ബാക്കിയുള്ളസ്ഥലമേറ്റെടുക്കല് നടപടികള്‍ പൂര്‍ത്തിയായിവരികയാണ്.
ആദ്യഘട്ടംസ്ഥലമുടമകള്ക്കുള്ള പ്രതിഫലത്തുക വിതരണംചെയ്തു. പാലാരിവട്ടം ഫ്ളൈഓവറിന്റെ ഭാഗമായുള്ളസര്വ്വീസ്റോഡിന്റെവീതികൂട്ടല് പൂര്‍ത്തിയായി. ഫ്ളൈഓവറിന്റെപൈലുകള്, പൈല് ക്യാപ്പുകള്എന്നിവ എണ്‍പത് ശതമാനം കഴിഞ്ഞു. 189 കോടിരൂപയുടെ ഭരണാനുമതികിട്ടിയവൈറ്റില, കണ്ടന്നൂര്‍ ഫ്ളൈഓവറുകളുടെസോയില് ഇന്‍വെസ്റ്റിഗേഷന്‍, സ്ട്രക്ച്ചറല്‍ ഡിസൈന്‍, ട്രാഫിക് സെന്‍സസ് എന്നിവ നടന്നുവരുന്നു. ഇത് പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് ടെണ്ടര്‍ നടപടികള്‍ തുടങ്ങും.
117 കോടിരൂപയുടെ തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി മുതല്‍ കോഴിക്കോട്വരെയുള്ള ഭാഗത്ത്ഇപ്പോള് നിര്‍മ്മാണം നടക്കുന്നു. ഇതില്‍ ആശാന്‍പടി – പറവണ്ണ റോഡ് പൂര്‍ത്തിയായി. പറവണ്ണ – ചീരന്‍ കടപ്പുറം, താനൂര്ബൈപ്പാസ്, ആശാന്‍പടി – ട്രാന്‍സ്ഫോര്‍മര്‍ റോഡ്എന്നീ ഭാഗങ്ങളിലെസ്ഥലമേറ്റെടുക്കല്, ടോപ്പോഗ്രാഫിക്കല്‍ സര്‍വേ നടപടികള്‍ നടന്നുവരുന്നു. പൊതുമരാമത്ത്റസ്റ്റ്ഹൗസുകളിലെ ഹൗസ്കീപ്പിങ്ങും, കാറ്ററിംഗും, ‘കുടുംബശ്രീ’യെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെആദ്യഘട്ടമായി ഒമ്പത് റസ്റ്റ്ഹൗസുകളില്കാറ്ററിംഗ്തുടങ്ങി. കാസര്‍കോഡ്, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂര്‍, പത്തനാപുരം, തലശ്ശേരി, നിലമ്പൂര്‍, തൃശ്ശൂര്‍, കല്പറ്റ റസ്റ്റ്ഹൗസുകളിലാണ്ഇപ്പോള്കുടുംബശ്രി കാറ്ററിംഗ്തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം നഗര മോഡല്റോഡ്വികസന പദ്ധതി കോഴിക്കോട് ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെണ്ടര്‍ അംഗീകാരത്തിനായി ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പ്രതീക്ഷ ബസ്ഷെല്‍ട്ടര്‍ കമ്പനി കൊച്ചിയില്‍ മുപ്പത്തിനാല് ബസ്ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും. ആശ്വാസ് പബ്ലിക്അമിനിറ്റീസ്കേരളയുടെ ഭാഗമായി നാല്അമിനിറ്റീസ്സെന്ററുകള് 222 ലക്ഷംരൂപ ചെലവില്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും. ഇതിന് പുറമേഅഞ്ച്സെന്ററുകള് തുടങ്ങുന്നതിനുള്ളതയ്യാറെടുപ്പിലാണ്. കൊച്ചി നഗരത്തിലെഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്വികസിപ്പിക്കാനുദ്ദേശിക്കുന്ന തമ്മനം – പുല്ലേപ്പടി റോഡിന്റെവികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടിരൂപ ഉടന്‍ ചെലവഴിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്അറിയിച്ചു.
ഈ റോഡിന്റെസമഗ്ര വികസനത്തിനായിവിശദമായ പഠനറിപ്പോര്ട്ട്തയ്യാറാക്കാന് കേരളറോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 14 ജില്ലകളിലുംഓരോ വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നതിനുള്ള ഡി.പി.ആര്. തയ്യാറാക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത്സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ലൈറ്റ് മെട്രോ എം.ഡി. ഷെയ്ക് പരീത്, കെഎസ്ടിപി പ്രോജക്ട്ഡയറക്ടര്‍ കെ.സുന്ദരന്‍, ചീഫ്എഞ്ചിനീയര്മാരായ പി.കെ. സതീശന്, കെ.പി. പ്രഭാകരന്, എം. പെണ്ണമ്മ, ജെ.രവീന്ദ്രന്, ജെ.എസ്. ലീന, കേരളറോഡ് ഫണ്ട് ബോര്‍ഡ് സിഇഒ പി.സി. ഹരികേഷ്, ചീഫ്ആര്ക്കിടെക്റ്റ് സി.വി. ദിലീപ്കുമാര്തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: