ശബരിമല: കക്കൂസ് മാലിന്യങ്ങള്‍ ഹോട്ടലുകളുടെ സമീപത്തേക്ക് തള്ളിവിടുകയും, ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഹോട്ടല്‍ ഉടമകള്‍.
പാണ്ടിത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന 12 ഹോട്ടലുകളിലെ ഉടമസ്ഥരാണ് പ്രതിഷേധവുമായ് രംഗത്തിറങ്ങുന്നത്. ഇതിന് മുകളിലായി അയ്യപ്പഭക്തര്ക്കായ്ി സൗജന്യമായി തുറന്ന് നല്‍കിയിട്ടുള്ള ശൗചാലയങ്ങളില്‍ നിന്നുമാണ് മാലിന്യങ്ങള്‍ ഇവിടേക്ക് ഒഴുകി എത്തുന്നത്.
മാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ നിറഞ്ഞ് പൈപ്പിലൂടെ പുറത്തേക്ക് ഒഴുകുന്നതാണ് ഇതിന് കാരണം. ഈ ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ 12 ഹോട്ടലുകളുടെയും പിന്നിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടമാകെ അസഹനീയമായ ദുര്‍ഗ്ഗന്ധവും, ഈച്ച പോലെയുള്ള കീടങ്ങളുടെയും ശല്ല്യം രൂക്ഷമാണ്.
നിരവധി തവണ ഡ്യൂട്ടി മജിസ്ട്രേറ്റ് ഉല്പ്പടെയുളളവര്ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യറായിട്ടില്ല.
ലക്ഷങ്ങള്‍ പകിടി നല്കി സ്ഥാപനം തുറന്ന ഉടമകളും ജീവനക്കാരും നിലവില്‍ കടുത്ത രോഗഭീഷണിയുടെയും നിഴലിലാണ്. ഇവിടെ ഉണ്ടായിരുന്ന ഒരു ജീവനക്കാരന് മഞ്ഞപിത്തത്തിന്റെ ലക്ഷണം കണ്ടതോടെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു.
വിട്ടുമാറാത്ത ചുമ, ശരീരവേദന തുടങ്ങിയ അസുഖങ്ങളുമായാണ് ബാക്കിയുള്ളവര്‍ ഇവിടെ ജോലി നോക്കുന്നത്.
ഇത്രയൊക്കെത്തന്നെയായിട്ടും ആരോഗ്യവിഭാഗത്തില്‍ നിന്നും ഒരാള്‍ പോലും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. സന്നിധാനത്ത് ഹോട്ടലുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത് ഈ പാണ്ടിത്താവളത്തിലാണ്. അതിനാല്‍ ആഹാരം കഴിക്കുന്നതിനായി നിരവധി ഭക്തരാണ് ഇവിടേക്ക് എത്തിച്ചരുന്നത്.
അടിക്കടി ഹോട്ടലുകളില്‍ എത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ വിഷയം നേരിട്ട് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാം എന്ന് അറിയിച്ച് മടങ്ങുകയാണ് പതിവ്. നിസാരകാര്യങ്ങള്‍ക്കുപോലും ഹോട്ടലില്‍ എത്തി പിഴ ഈടാക്കുന്ന അധികൃതര്‍ രൂക്ഷമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നതിനെതിരെയാണ് അടുത്ത ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: