തൃശൂര്‍: ഒരുകാലത്ത് തൊഴിലാളികളുടെ സംഘടനകളെന്ന് അവകാശപ്പെട്ടിരുന്ന ചുവപ്പന്‍ സംഘടനകള്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളായി മാറിയെന്ന് ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന് പറഞ്ഞു. സിഐടിയു പോലുള്ള ഇടതുപക്ഷ സംഘടനകള്‍ക്ക് ചരിത്രപരമായ അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ച യുപിഎ സര്‍ക്കാര്‍ മാറി ദേശാഭിമാനബോധമുള്ള സര്‍ക്കാരാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതികളും പരിഷ്കാരങ്ങളും വരുത്തുമ്പോള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം. ഏകപക്ഷീയ തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടുവേണം പരിഷ്കാരങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും രാധാകൃഷ്ണന് പറഞ്ഞു. രാജ്യത്തെ തൊഴിലാളിമേഖല വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.
അതോടൊപ്പം ഇവരുടെ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ക്കും ഇതേ ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളോളം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് യാതൊരു ഗുണവും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നല്‍കുന്നില്ലെന്ന് രാധാകൃഷ്ണന് കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ടി.സി.സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വേണാട് വാസുദേവന്‍, സി.സത്യലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി പി.ശശിധരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കെ.മോഹന്‍ദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് എ.സി.കൃഷ്ണന് നന്ദിയും പറഞ്ഞു. നേരത്തെ ബസ്സ് സ്റ്റാന്റ് പരിസരത്തുനിന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്ന പ്രകടനത്തിന് ജില്ലാഭാരവാഹികളായ പി.വി.സുബ്രഹ്മണ്യന്, എം.കെ.ഉണ്ണികൃഷ്ണന്, പി. ആനന്ദന്, സേതു തിരുവെങ്കിടം, കെ.എന്‍.വിജയന്, പി.ഗോപിനാഥ്, കെ.രാമന്, കെ.വി.വിനോദ്, കെ.ജി.ശശിധരന്, എം.ബി. ഹരിനാരായണന്, എം.എസ്.സുനില്‍, ജയ എന്നിവര്‍ നേതൃത്വം നല്കി. സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്ന് ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ പത്തുമണിക്ക് പ്രതിനിധിസമ്മേളനം ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡണ്ട് ടി.സി.സേതുമാധവന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തും. കെ.മോഹന്‍ദാസ് റിപ്പോര്‍ട്ടും, എം.ബി.ഹരിനാരായണന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. പ്രതിനിധികളായി 750 പേര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: