സിഡ്‌നി: അന്തരിച്ച യുവ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ ധരിച്ച 64-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കും. ക്രിക്കറ്റ് ആസ്‌ട്രേലിയ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ ആവശ്യപ്രകാരം ഹ്യൂസിനോടുള്ള ആദരസൂചകമായാണ് ജഴ്‌സി പിന്‍വലിക്കുന്നത്.
ഹ്യൂസിന്റെ സ്മരണകളെ ബഹുമാനിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഓസീസ് ടീം ഉറപ്പുകൊടുത്തിരുന്നു. ഹ്യൂസില്ലാത്ത ഡ്രസിംഗ് റൂം ഒരിക്കലും പഴയതുപോലെയാവില്ലെന്ന് മൈക്കല്‍ ക്ലാര്‍ക്ക് പത്ര സമ്മേളനത്തില്‍ പറഞ്ഞു. കണ്ണീര്‍ തുള്ളികളോടെയാണ് ക്ലാര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: