ഇടവെട്ടി : ഇടവെട്ടി പഞ്ചായത്ത് ഓഫീസ് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലിക്കാര്‍ ഉപരോധിച്ചു. 1-ാം വാര്‍ഡിലെ ഇടവെട്ടിച്ചിറ നവീകരണ പദ്ധതിയോടനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട 85-ഓളം തൊഴിലാളികള്‍ 7 ദിവസത്തോളം ജോലി ചെയ്തിരുന്നു. പണി അളന്ന ബി.ഡി.ഒ. 45 രൂപ ആളൊന്നിന് ഒരു ദിവസം കണക്കാക്കി നല്കിയാല് മതിയെന്ന് ഉത്തരവ് നല്‍കിയിരുന്നു.
217 രൂപ കിട്ടേണ്ട സ്ഥാനത്താണ് ഈ നടപടി ഉണ്ടായത്. ഇതിനെതിരെ ഒന്നാം വാര്‍ഡ് മെമ്പര്‍ ഗീത ചന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ കൂലിയും നല്‍കാമെന്ന ഉറപ്പ് ലഭിച്ചു. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
മൂന്നാം വാര്‍ഡ് മെമ്പര്‍ ജയകൃഷ്ണന് പുതിയേടത്തും സമരത്തില്‍ തൊഴിലാളികള്‍ക്ക് ഒപ്പം നിന്നു.
രാഷ്ട്രീയ പ്രേരിതമായ പരാതിയെത്തുടര്‍ന്ന് വികലമായ നടപടി സ്വീകരിച്ച ബി.ഡി.ഒ.യുടെ നടപടി അപലപനീയമാണെന്ന് വാര്‍ഡ് മെമ്പര്‍ ഗീത ചന്ദ്രന് പറഞ്ഞു.
ബിജെപി പ്രതിഷേധിച്ചു
ഇടവെട്ടി : ഇടവെട്ടി പഞ്ചായത്തിലെ 1,3,5 വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയില്‍പ്പെട്ട തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെ അവരെ വ്യാജ പരാതികളുടെ പേരില്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ബിജെപി ഇടവെട്ടി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: