കാഞ്ഞാര്‍ : മഹാദേവ ക്ഷേത്രത്തില്‍ പുതിയതായി പണിതീര്‍ത്ത ടി.കെ. മാധവന് മെമ്മോറിയല്‍ നവതി സ്മാരക കല്യാണ മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിക്കും.
കാഞ്ഞാറിലെത്തുന്ന യോഗം ജനറല്‍ സെക്രട്ടറിയെ സ്വീകരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ എസ്.എന്‍.ഡി.പി. യോഗം കാഞ്ഞാര്‍ ശാഖയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. കാഞ്ഞാര്‍ പോലീസ് സ്റ്റേഷന് സമീപത്തുനിന്നും തുറന്ന വാഹനത്തില്‍ വെള്ളാപ്പള്ളി നടേശനെ ക്ഷേത്രത്തിലേക്ക് ആനയിക്കും.
ചടങ്ങില്‍ യോഗം തൊടുപുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് എസ്. പ്രവീണ്‍ അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.ടി. രമേശ്, അനില്‍ തറനിലം, ഗോപാലന് തന്ത്രികള്‍, സിനിമോന്‍, ബോസ്, ഇന്ദു സുധാകരന്, ഡോ. കെ. സോമന്, കെ.ജി. ശിവന്, കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: