ന്യൂദല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജാമ്യത്തിനായി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ദീപാവലി അവധിക്ക് മുമ്പായി ജാമ്യാപേക്ഷയില്‍ തീരുമാനം കൈക്കൊള്ളണമെന്നും ജയലളിത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടക ഹൈക്കോടതിക്ക് സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ജയലളിത സുപ്രീം കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച്ചയാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്.
എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാഞ്ഞതിനാല്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ജയലളിതയ്ക്ക് കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: