Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ഭീകരതയ്‌ക്കെതിരെ കേരളം ഒന്നിക്കണം; ഹിന്ദു ഐക്യവേദി പ്രമേയം

എറണാകുളം കലൂര്‍ എ ജെ ഹാളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വഖഫ് നിയമ വിരുദ്ധ ജനകീയ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

Janmabhumi Online by Janmabhumi Online
Nov 10, 2024, 07:23 am IST
in Editorial
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷനില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷനില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ജനാധിപത്യ വിരുദ്ധമായ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദം മൂലം എറണാകുളം മുനമ്പം പ്രദേശത്തെ ജനത ദുരിതത്തിലാണ്. പതിറ്റാണ്ടുകളായി ജീവിച്ചു വരുന്ന വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട 620 ഓളം കുടുംബങ്ങള്‍ക്ക് ജന്മസിദ്ധമായതും, പണം നല്‍കി വാങ്ങിയതുമായ പുരയിടങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇവിടെ സംജാതമായിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മുനമ്പത്തും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും നിരവധി കുടുംബങള്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. കേരളത്തിലെ ഭരണപക്ഷവും, പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം പുരയിടങ്ങളും. സ്ഥാവര ജംഗമ വസ്തുക്കളും നഷ്ടപ്പെടാതിരിക്കാന്‍ മുനമ്പം പ്രദേശത്തെ പൊതുസമൂഹം നടത്തുന്ന ഭൂമി സംരക്ഷണ സമരത്തിനും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമാന പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ഇസ്ലാമിക നിയമപ്രകാരം മതപരമോ, ധര്‍മ്മപരമോ ആയ ആവശ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്ന സ്വത്തുക്കളാണു വഖഫ്. ഇതു മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ. വഖഫിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതുകൊണ്ട് ഒരിക്കല്‍ ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് എക്കാലവും വഖഫ് സ്വത്തായി തുടരും.

ഇന്ത്യയില്‍ ന്യൂദല്‍ഹി സുല്‍ത്താനേറ്റിന്റെ കാലത്താണ് വഖഫ് പ്രസ്ഥാനം പെട്ടെന്നു വളര്‍ന്നത്. തികച്ചും അന്യായവും, സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നതും ആയതിനാല്‍ വഖഫ് എന്ന സംവിധാനം തന്നെ റദ്ദാക്കാന്‍ ബ്രിട്ടീഷുകാര്‍ ആലോചിച്ചിരുന്നു. പ്രിവി കൗണ്‍സിലിലെ നാല് ജഡ്ജിമാര്‍ ചേര്‍ന്നെഴുതിയ വഖഫിനെതിരായ വിധി ഭാരത്തില്‍ നടപ്പിലായില്ല. പകരം പ്രത്യേകം നിയമനിര്‍മാണത്തിലൂടെ വഖഫിനെ സംരക്ഷിക്കുകയാണ് ചെയ്തത്. ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ രൂപകല്പന ചെയ്ത ഭരണഘടനയില്‍ വഖഫ് നിയമം ഇല്ലായെന്നിരിക്കെ 1954- 55ല്‍ നെഹ്റു സര്‍ക്കാരാണ് വഖഫ് നിയമം ഭരണ ഘടനയില്‍ ചേര്‍ത്തത്. മുസ്ലീം പ്രീണന രാഷ്‌ട്രീയം മൂലമാണ് വഖഫ് ബോര്‍ഡിന് അധികാരങ്ങള്‍ നല്‍കിയത്. പിന്നീട് 1995ലും 2013ലും അത് ഭേദഗതി ചെയ്തു. ആ നിയമമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഭേദഗതി ചെയ്യാന്‍ പോകുന്നതിന്റെ മുന്നോടിയായി കരട് തയ്യാറാക്കി അവതരിപ്പിക്കുകയും തുടര്‍ന്ന് ബില്ല് ജെപിസിക് വിട്ടിരിക്കുന്നതും. അതിനെതിരെയാണ് മുസ്ലീം മതമൗലികവാദികളും അവരുടെ വോട്ടു ബാങ്കിനെ ഭയപ്പെടുന്ന ചില രാഷ്‌ട്രീയപാര്‍ട്ടികളും മതേതര പുരോഗമനവാദികള്‍ എന്നു സ്വയം അവകാശപ്പെടുന്ന ചില വ്യക്തികളും സംഘടനകളും ഒക്കെ രംഗത്തു വന്നിരിക്കുന്നത്.

എന്നാല്‍ ഭാരതത്തില മഹാഭൂരിപക്ഷം ജനങ്ങളും ഈ ഭേദഗതിയെ അനുകൂലിക്കുന്നു എന്നതുകൊണ്ടാണു കേന്ദ്രസര്‍ക്കാര്‍ ഈ ബില്ല് കൊണ്ടു വരാന്‍ താല്പര്യമെടുത്തത്. മുസ്ലീം രാഷ്‌ട്രങ്ങളില്‍ പോലും ഇത്തരമൊരു വഖഫ് നിയമില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ ഇന്ത്യയില്‍ സായുധസേനയും റെയില്‍വേയും കഴിഞ്ഞാല്‍ വഖഫാണ്. ഏതാണ്ട് ഒമ്പതരലക്ഷം ഏക്കര്‍. ഇത് ഗോവ സംസ്ഥാനത്തിന്റെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതലാണ്.

വഖഫ് നിയമം രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്കും, ഭരണഘടനാ തത്ത്വങ്ങള്‍ക്കും എതിരാണ്. കുറച്ചുകാലം ഇസ്ലാം മതാചാരങ്ങള്‍ക്കുവേണ്ടിയൊ ഇസ്ലാമിക നിയമനനുസരിച്ചുള്ള ധര്‍മപ്രവൃത്തികള്‍ക്കു വേണ്ടിയോ ഉപയോഗിച്ചു പോന്നസ്ഥലം അതിനാല്‍ തന്നെ വഖഫിന് അവകാശപ്പെടാവുന്നതാണ്. അതിന്റെ നിയമപ്രകാരമുള്ള ഉടമസ്ഥന്റെ എല്ലാ രേഖകളും കൃത്യമാണെങ്കിലും ആ സ്ഥലം തങ്ങളുടേതാണെന്നു വഖഫ് ബോര്‍ഡ് അവകാശപ്പെട്ടാല്‍ അത് അവര്‍ക്കു ലഭിക്കും. അതിനെതിരെയുള്ള പരാതി കൊടുക്കേണ്ടതാകട്ടെ ഇതേ വഖഫ് ബോര്‍ഡിന്റെ ട്രിബൂണലിലാണ്. ട്രിബ്യൂണല്‍ വിധി അന്തിമമായതിനാല്‍ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീല്‍ പോകാന്‍ വകുപ്പുമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത് രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കും , ഭരണ ഘടനാ തത്വങ്ങള്‍ക്കും എതിരായതു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

മറ്റൊരു മതങ്ങളുടെയും സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഇതുപോലുള്ള ഏകപക്ഷീയ നിയമങ്ങള്‍ ഇല്ല. മറ്റു മതങ്ങളിലെ വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ക്കു സിവില്‍ കോടതികളെ സമീപിക്കാന്‍ അവകാശമുണ്ട് നിലവിലുള്ള വഖഫ് നിയമമനുസരിച്ചു മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈവശം നിയമാനുസൃതമായ രേഖകളോടെ ഇരിക്കുന്ന സ്ഥലങ്ങള്‍ക്കുമേല്‍ പോലും അവകാശവാദം ഉന്നയിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയും. ഇതു സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. അവകാശികള്‍ ഇല്ലാതെ മരിക്കുന്നവരുടെ സ്വത്തും വഖഫിനു കിട്ടും, നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തതകള്‍ കൊണ്ടാണു പ്രധാനപ്പെട്ട പല പൊതുസ്ഥലങ്ങളും വഖഫ് ബോര്‍ഡ് കൈയ്യടക്കുന്നതും അതിനുവേണ്ടി ശ്രമിക്കുന്നതും. ഉദാഹരണത്തിന് ബെംഗളൂരൂ ഈദ് ഗാഹ് മൈതാനവും സൂറത്തിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കെട്ടിടവും മാത്രം എടുത്താല്‍ മതി. കുറേക്കാലമായി അവിടെ നിസ്‌കരിച്ചു എന്നതാണ് ബെംഗ്ലൂരുവിലെ ന്യായം. സൂറത്തിലാകട്ടെ മുഗള്‍ ഭരണകാലത്ത് ഹജ്ജ് തീര്‍ത്ഥാടകര്‍ ഈ കെട്ടിടം ഒരു സത്രമായി ഉപയോഗിച്ചിരുന്നുവെന്നാണ് അവകാശം. കേരളത്തില്‍ ഇത്തരത്തില്‍ പലഭൂമികളിലും അവകാശവാദം ഉന്നയിക്കപ്പെടാം. നിലവില്‍ ദീര്‍ഘകാലത്തെ ഉപയോഗം എന്ന ഒറ്റ കാരണത്താല്‍ വഖഫിന് ഒരു സ്ഥലത്തിന്റെ മേല്‍ അവകാശം കിട്ടും. വഖഫ് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍, നിലവില്‍ ആ വസ്തു വഖഫ് ആണോ എന്നു തീരുമാനിക്കുന്നതു വഖഫ് ബോര്‍ഡ് ആണ്.

നിലവിലെ നിയമമനുസരിച്ചു വഖഫ് കൗണ്‍സിലിലെ എല്ലാ അംഗങ്ങളും മുസ്ലീങ്ങളായിരിക്കണം. ഏകപക്ഷീയമായി അവകാശം പ്രഖ്യാപിച്ച് മുനമ്പത്തെയും, സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെയും സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ നിഗൂഢമായ പദ്ധതികളാണ് വഖഫ് നിയമത്തിന്റെ മറവില്‍ നടപ്പിലാക്കുന്നത്. വഖഫ് അധിനിവേശത്തെ തടയാന്‍ കേരളീയ സമൂഹത്തിന്റെ ചെറുത്തുനില്‍പ് അനിവാര്യമാണ്. ഏകപക്ഷീയമായ അതിക്രമത്തെ നേരിടാന്‍ കേരളസമൂഹം ശക്തമായി രംഗത്ത് വരണം. ജനകീയ ബോധവത്കരണവും, ജനകീയ പ്രക്ഷോഭവും. നിയമപോരാട്ടവും അനിവാര്യമായതിനാല്‍ ഒരേ മനസോടെ രംഗത്തുവരണം. അതിജീവനത്തിന്റെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന മുനമ്പം ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വഖഫ് നിയമം റദ്ദ് ചെയ്ത് നീതിപൂര്‍വ്വവും ഭരണഘടന വിധേയത്വവുമുള്ള പുതിയ വഖഫ് നിയമം കൊണ്ട് വരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

Tags: Waqf invasionHindu Aikyavedi resolutionunite against Waqf terrorism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്‍പില്‍  മുനമ്പം നിവാസികള്‍ വിഷയം അവതരിപ്പിക്കുന്നു
Kerala

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയത്തു സംഘടിപ്പിച്ച  ജാഗരണ സമ്മേളനം പദ്മശ്രീ ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യുന്നു.
Kerala

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

Kerala

വഖഫ് അധിനിവേശം: ഹിന്ദു ഐക്യവേദി സെമിനാര്‍ നാളെ

Kerala

മുനമ്പം നിവാസികളുടെ ചോദ്യം; വഖഫില്‍ കോണ്‍. നിലപാടും പരിഹാര ഫോര്‍മുലയും എന്ത്?

ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ 
നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍ 
അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

വഖഫ് നിയമം ഉടച്ച് വാര്‍ക്കണം: ഫാ. ജോഷി മെയ്യാറ്റില്‍

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies