ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമില്ലാതെ പാക് സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാന് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു.
ജമ്മുവിലെ ആര്‍എസ് പുര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. 20 മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ദേവിഗഡ് ജില്ലയിലെ ഒരുവീട് ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച നടത്തിയ വെടിവെപ്പില്‍ പൂഞ്ച് ജില്ലയില്‍ 16 കാരി പെണ്‍കുട്ടി മരിച്ചിരുന്നു.
ഈ മാസം തുടര്‍ച്ചയായി പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: