ന്യൂദല്‍ഹി:ലഡാക്കിലെ ചുമ്മര് മേഖലയില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പൂര്‍ണമായും പിന്മാറി. ഇതോടെ ഇന്ത്യയും ചൈനയും തമ്മില്‍ ദിവസങ്ങളായി നീണ്ടു നിന്ന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അവസാനമായി.
ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം ഉണ്ടായത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നടത്തിയ കൂടിക്കാഴ്ച്ചയും ചര്‍ച്ചയുമാണ് ചൈന്നീസ് സേനയുടെ പിന്മാറ്റത്തിനുള്ള വഴിതുറന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: