കൊല്ലം: പുതിയ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടതായി സ്കൂള്‍ മാനേജരുടെ വെളിപ്പെടുത്തല്‍. കൊല്ലം പുത്തൂര്‍ എസ്.എന്‍.ജി.ഡി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഓമന ശ്രീറാമാണ് പ്ലസ്ടു അഴിമതിക്കായി തന്നോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ഒരു ടിവി ചാനലില്‍ വെളിപ്പെടുത്തിയത്.
പറഞ്ഞ പണം നല്കാനായില്ലെങ്കില് നാല് പേരെ സ്കൂളില്‍ നിയമിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായി ഓമന. മൂന്ന് അധ്യാപകരേയും ഒരു പ്യൂണിനേയും നിയമിക്കണമെന്നായിരുന്നു ആവശ്യം. ചില രാഷ്ട്രീയ നേതാക്കളാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചത്.
എന്നാല്‍ ഇവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്കുന്ന പരാതിയില്‍ പണം ചോദിച്ചവരുടെ പേരുകളും നല്‍കുമെന്നും ഓമന ശ്രീറാം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: