ബംഗളൂര്: ബംഗളൂര് വിബ്ജിയോര്‍ ഹൈസ്കൂളില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ ചെയര്മാന് റുസ്തം ഖെരാവാലായെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റെന്ന് ബംഗളൂര് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.എന്‍. റെഡ്ഡി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ രണ്ടിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആറ് വയസുകാരിയെ സ്കൂളിലെ കായിക വിഭാഗം അധ്യാപകനും വെറൊരു ജീവനക്കാരനും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. സ്കൂള്‍ പരിസരത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാനേജ്മെന്റ് ഒഴിഞ്ഞ് മാറുവാന്‍ ശ്രമിച്ചത് വ്യാപകമായ പ്രതിഷേധത്തിലേക്കാണ് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: