ചെന്നൈ: സ്കൂളുകളില്‍ സംസ്കൃതവാരാചരണം ആഘോഷിക്കാനുള്ള നിര്‍ദേശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്നാട്ടില്‍ സംസ്കൃതവാരാഘോഷം അനുചിതമെന്ന് കാട്ടി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. അതത് സംസ്ഥാനത്തിന്റെ ഭാഷാ പരമ്പര്യം കണക്കിലെടുത്ത് ശ്രേഷ്ഠ ഭാഷാ വാരാഘോഷമാണ് ഉചിതമെന്നും കത്തില്‍ ജയലളിത ആവശ്യപ്പെട്ടു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച് സിബിഎസ്ഇ സ്കൂളുകളില്‍ ഓഗസ്റ്റ് 7 മുതല്‍ 13 വരെയാണ് സംസ്കൃത വാരാഘോഷത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും സംസ്ഥാന, ജില്ലാ തലങ്ങളിലും ആഘോഷങ്ങള്‍ നടത്തണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: