ചേര്‍ത്തല: ശബരിമലയില്‍ അബ്ദുള്‍ ഖാദറും, മത്തായി യും പൂജാരിമാരായി വരുന്ന കാലം വിദൂരമല്ലെന്ന് മുന്നാക്ക വികസന കോര്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഇതൊഴിവാക്കാനാണ് പിഎസ്സിക്ക് വിടാതെ ക്ഷേത്രനിയമനങ്ങള്ക്കായി സ്പെഷ്യല്‍ റിക്രൂട്മെന്റ് ബോര്‍ഡ് വേണമെന്ന് എന്‍എസ്എസ് പറയുന്നതെന്നും പിള്ള പറഞ്ഞു. ചേര്‍ത്തല എന്‍എസ്എസ് യൂണിയന്റെ വിദ്യാഭ്യാസ ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളിക്കൂടത്തില്‍ പോകാത്ത മന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അന്തസ് ബീഹാറിലെ മാവോയിസ്റ്റുകളുടെ കൂടെ ജോലി ചെയ്യുന്നതാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും മുന്നാക്ക സമുദായത്തില്‍പ്പെട്ട മലയാളി യുവാവിന് ബീഹാറില്‍ നിയമനം നല്‍കിയതിനെ പരാമര്‍ശിച്ചാണ് ആര്. ബാലകൃഷ്ണപിള്ള ഇങ്ങനെ പ്രതികരിച്ചത്. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. പങ്കജാക്ഷപണിക്കര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: